നൈജീരിയ എബോള വിമുക്ത രാജ്യം

ലണ്ടന്‍| Last Modified ചൊവ്വ, 21 ഒക്‌ടോബര്‍ 2014 (09:33 IST)
നൈജീരിയയെ ലോകാരോഗ്യ സംഘടന എബോള വിമുക്ത രാജ്യമായി പ്രഖ്യാപിച്ചു. പുതിയ രോഗബാധകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനെത്തുടര്‍ന്നാ‍ണ് നടപടി. രോഗം ഇത്രയും വേഗം നിയന്ത്രിക്കാനായത് അത്ഭുതകരമായ വിജയമാണെന്ന് ഡബ്ല്യുഎച്ച്ഒ വക്താവ് റൂയി ഗാമ വാസ് പറഞ്ഞു.

സെപ്റ്റംബര്‍ അഞ്ചിന് ശേഷം രാജ്യത്ത് എബോള റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജൂലായിലാണ് നൈജീരിയയില്‍ രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കന്‍- ലൈബീരിയന്‍ പൗരനായ പാട്രിക് സ്വയറിനാണ് രോഗം ആദ്യം ബാധിച്ചത്. ഇയാള്‍ പിന്നീട് മരിച്ചു. ഇതേ ത്തുടര്‍ന്ന് രാജ്യത്ത് ദേശീയ പൊതു ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച സെനഗലിനെയും ലോകാരോഗ്യസംഘടന എബോള വിമുക്തമായി പ്രഖ്യാപിച്ചിരുന്നു. രോഗം ബാധിച്ച് പശ്ചിമ ആഫ്രിക്കയില്‍ ഇതുവരെ 4550 പേരാണ് മരിച്ചു. ഇവരില്‍ കൂടുതല്‍ പേരും ലൈബീരിയ, ഘാന, സിയാറാ ലിയോണ്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :