നൈജീരിയില്‍ 100 ബോക്കോഹറാം തീവ്രവാദികളെ വധിച്ചു

മൈദുഗുരി| Last Modified ശനി, 13 സെപ്‌റ്റംബര്‍ 2014 (12:33 IST)
നൈജീരിയില്‍ 100 ബോക്കോഹറാം തീവ്രവാദികളെ സൈന്യം വധിച്ചു. സൈനിക വക്താവ്‌ തിമോത്തി ആന്റിഗയാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത്.

മൈദുഗുരിയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയുള്ള കോണ്ടുഗ പട്ടണം പിടിച്ചെടുക്കാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തിനെതിരെ നൈജീരിയന്‍ സൈന്യം നടത്തിയ കര-വ്യോമ ആക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഇരുനൂറോളം ഭീകരരടങ്ങിയ ഒരു സംഘമാണ് കോണ്ടുഗ പട്ടണം പിടിച്ചെടുക്കാനായി ആക്രമണം നടത്തിയത്.

ഇവരില്‍ നിന്നും നിരവധി ആയുധങ്ങളും തോക്കുകളും റോക്കറ്റ് ലോഞ്ചറുകളും നിരവധി വാഹനങ്ങളും പിടിച്ചെടുത്തതായി സൈന്യം അറിയിച്ചു.തീ‍വ്രവാദഭീഷണിയുള്ള കോണ്ടുഗ പട്ടണത്തിന് സുരക്ഷ നല്‍കുമെന്നും സൈന്യമറിയിച്ചിട്ടുണ്ട്.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :