യുവതികളെ ഫ്ലാറ്റിൽ പാർപ്പിച്ചു പീഡിപ്പിച്ചു; സൗദി നയതന്ത്രജ്ഞനെതിരെ കേസ്

ന്യൂഡല്‍ഹി:| Last Modified ബുധന്‍, 9 സെപ്‌റ്റംബര്‍ 2015 (14:45 IST)
രണ്ടു നേപ്പാളി സ്ത്രീകളെ ഫ്ലാറ്റിൽ പാർപ്പിച്ചു പീഡിപ്പിച്ചതിന് സൗദി എംബസി ഉദ്യോഗസ്ഥനെതിരെ കേസ്. സൗദി എംബസി ഫസ്റ്റ് സെക്രട്ടറിയായ അന്‍വറിനെതിരെയാണ് കേസ്. മൂന്നുമാസമായി അന്‍വറും ഭാര്യയും ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തില്‍ ആഭ്യന്തരമന്ത്രാലയം പോലീസിനോട് വിശദമായ റിപ്പോര്‍ട്ട് തേടി

എംബസി ഉദ്യോഗസ്ഥനായ അന്‍വറിന്റെ ഫ്ലാറ്റില്‍
ജോലിക്കു നിന്നിരുന്ന സ്ത്രീകളാണ് പരാതിക്കാര്‍. മൂന്നു മാസമായി ഗുഡ്ഗാവിലെ ഫ്ലാറ്റില്‍ പൂട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ജിദ്ദയില്‍ വച്ച് അന്‍വറും സുഹൃത്തുക്കളും ചേര്‍ന്ന് ലൈംഗീകമായി പീഡിപ്പിച്ചതായും ഇവരുടെ പരാതിയിലുണ്ട്.

അടുത്തിടെ ഫ്ലാറ്റില്‍ പുതിയതായി ജോലിക്കെത്തിയ ആളാണ് പീഡന വിവരം ഒരു സന്നദ്ധസംഘടനയെ അറിയിച്ചത്. മെയ്‌റ്റെ ഇന്ത്യ എന്ന സന്നദ്ധ സംഘടനയാണ് ഇക്കാര്യം നേപ്പാള്‍ എംബസിയെ അറിയിച്ചത്. എംബസിയുടെ ഇടപെടലിനെ തുടര്‍ന്ന് പോലീസ് ഇവരെ രക്ഷിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :