പീഡനക്കേസിലെ പ്രതികള്‍ക്ക് പരോള്‍ കൊടുക്കേണ്ടതില്ലെ മഹാരാഷ്ട്ര

മുംബൈ| VISHNU N L| Last Modified വ്യാഴം, 27 ഓഗസ്റ്റ് 2015 (11:50 IST)
ബലാത്സംഗവും, ബലാത്സംഗത്തിലൂടെയുള്ള കൊലപാതകവും ഏറ്റവും ഹീനമായ കുറ്റകൃത്യമായി പരിഗണിക്കപ്പെടുന്ന മഹാരാഷ്‌ട്രയില്‍ ഇത്തരം കേസുകളില്‍ ശിക്ഷിക്കപ്പെവ്ടുന്നവര്‍ക്ക് പരോള്‍ ആനുകൂല്യം നിഷേധിക്കാന്‍ തീരുമാനം. ബലാത്സംഗക്കേസുകള്‍ പെരുകുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണം കൊണ്ട്‌ ഇതിനെ തടയിടാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ്‌ നടപടി.

ഇതിനായി ജയില്‍ ചട്ടത്തില്‍ മാറ്റങ്ങള്‍ വരുത്തി. 30 വര്‍ഷത്തിനു ശേഷമാണ്‌ മഹാരാഷ്ര്‌ടയില്‍ ജയില്‍മാന്വല്‍ പരിഷ്‌കരിക്കുന്നത്‌. പീഡനക്കേസില്‍ശിക്ഷിക്കപ്പെട്ടവര്‍ ജയിലില്‍ നിന്ന് പരോളിനിറങ്ങിയാല്‍ വീണ്ടും അതേ കുറ്റം ആവര്‍ത്തിക്കുന്നു എന്ന് കണ്ടെത്തിയിരുന്നു. ഇതൊടെയാണ് ലൈഗിക കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പരോള്‍ നല്‍കുക എന്ന ആനുകൂല്യം നിഷേധിക്കാന്‍ തീരുമാനിച്ചത്.

നിയമം നടപ്പാകുന്നതോടെ ബലാത്സംഗക്കാര്‍ക്ക്‌ പരോള്‍ നിഷേധിക്കുന്ന ആദ്യ സംസ്‌ഥാനമായി മഹാരാഷ്‌ട്ര മാറും. പരോള്‍ വ്യവസ്‌ഥകളും പരിഷ്‌കരിച്ചിട്ടുണ്ട്‌. ജയിലിലെ പെരുമാറ്റം മാനദണ്ഡമാക്കി തടവുകാരെ തരംതിരിച്ചായിരിക്കും തീരുമാനമെടുക്കുക. അന്തിമ വിജ്‌ഞാപനം ഉടന്‍ നിയമവകുപ്പ്‌ പുറത്തിറക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :