ലൈംഗിക പീഡനം: രാധേ മായ്ക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു

മുംബൈ| Last Modified ബുധന്‍, 2 സെപ്‌റ്റംബര്‍ 2015 (17:24 IST)
വിവാദ ആള്‍ദൈവം രാധേ മായ്ക്കെതിരെ മറ്റൊരു കേസ് കൂടി മുബൈ പോലീസ് രജിസ്റ്റര്‍ ചെയ്തു. ടി.വി താരം ഡോളി ബിന്ദ്ര രാധേ മാ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച്
നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ദേഹോപദ്രവം, ഭീഷണിപ്പെടുത്തല്‍, ലൈംഗിക പീഡനം, മറ്റുള്ളവരുടെ ലൈംഗിക ചെയ്തികള്‍ നോക്കി ആസ്വദിക്കല്‍ എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് ഡോളി ബിന്ദ്ര ബോറിവിലി പോലീസില്‍ പരാതി നല്‍കിയത്.

ഇവരെ കൂടാതെ
രാധേ മയുടെ പന്ത്രണ്ടോളം അനുയായികള്‍ക്കെതിരെയും പോലീസ് കേസെടുത്തു. നേരത്തെ രാധേ മയുടെ ആശ്രമത്തില്‍, രാധേമായും അവരുടെ ബന്ധുക്കളും അനുയായികളും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നതായി ഡോളി ബിന്ദ്ര ആരോപിച്ചിരുന്നു.


രാധെ മാക്കെതിരെ സ്ത്രീധന പീഡനം ആരോപിച്ച്
നിക്കി ഗുപ്ത എന്ന യുവതി പരാതി നല്‍കിയിരുന്നു. ഈ കേസില്‍ രാധേ മായ്ക്കെതിരേ നേരത്തെ മുംബൈ പോലീസ് സമന്‍സ് അയച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :