ഇന്ത്യയിലെ ഇസ്ലാമിക പാരമ്പര്യം ഭീകരതയെ തള്ളിക്കളഞ്ഞു: മോഡി

ഇസ്‌ലാമിക പാരമ്പര്യം , നരേന്ദ്ര മോഡി , ഇസ്‌ലാമിക് സ്‌റ്റേറ്റ് , ഇന്ത്യ
അസ്താന(കസാഖ്സ്ഥാൻ)| jibin| Last Modified ബുധന്‍, 8 ജൂലൈ 2015 (10:02 IST)
ഇന്ത്യയിലേയും മദ്ധ്യേഷ്യയിലേയും ഇസ്‌ലാമിക പാരമ്പര്യം ഇറാഖിലും സിറിയയിലും വ്യാപകമായ ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ് ഐഎസ്) ഭീകരവാദത്തെ തള്ളിക്കളഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. അറിവ്, ദൈവഭക്തി, അനുകമ്പ, ക്ഷേമം എന്നീ ഉന്നത മൂല്യങ്ങളാലാണ് ഇന്ത്യയുടേയും മദ്ധ്യേഷ്യയുടേയും ഇസ്ളാമിക പാരമ്പര്യം നിർവചിക്കപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പരസ്പര സഹകരണവും സ്ഥിരതയും പുലർത്താതെ ഇന്ത്യയ്ക്കും മദ്ധ്യേഷ്യയ്ക്കും പൂർണ തോതിൽ ശക്തരാവാൻ കഴിയില്ലെന്നും മോഡി
പറഞ്ഞു. മദ്ധ്യേഷ്യൻ രാജ്യമായ കസാഖ്സ്ഥാൻ സന്ദർശനത്തിനിടെ നസർബയേവ് സർവകലാശാലയിലെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരസ്പര സ്നേഹത്തിലും ആരാധനയിലും അധിഷ്ഠിതമായ ഈ പാരമ്പര്യം ലോകത്തിന് തന്നെ മാതൃകയാണ്. ഈ ഘടകങ്ങളെല്ലാം നിലനിൽക്കുന്നത് കൊണ്ട് തന്നെ തീവ്രവാദത്തെ തള്ളിക്കളഞ്ഞുവെന്നും മോഡി പറഞ്ഞു.

അതേസമയം, പ്രധാനമന്ത്രി ഇന്നു റഷ്യയിലെത്തും. ത്രിദിന സന്ദര്‍ശനത്തിനെത്തുന്ന മോഡി ബ്രിക്സ് ഉച്ചകോടിയിലും ഷാന്‍ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയിലും പങ്കെടുക്കും. നിര്‍ദിഷ്ട ഉച്ചകോടിക്കിടെ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫുമായും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗുമായും കൂടിക്കാഴ്ച നടത്തും. ആറംഗരാഷ്ട്രസഖ്യത്തില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച പ്രഖ്യാപനവും മോഡിയുടെ സന്ദര്‍ശനത്തിനിടെ ഉണ്ടായേക്കും



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :