സോഷ്യല്‍ മീഡിയയില്‍ മോശം ഭാഷ ഉപയോഗിക്കുന്നതിനെതിരെ മോഡി

ന്യൂഡല്‍ഹി| Last Modified വ്യാഴം, 2 ജൂലൈ 2015 (14:50 IST)
സോഷ്യല്‍ മീഡിയയില്‍ മറ്റുള്ളവരെ ആക്ഷേപിക്കുന്നതരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് മോഡി. സാമൂഹിക മാധ്യമങ്ങളില്‍ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും
ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് പോലുള്ള സാമൂഹിക മാധ്യമങ്ങളിലെ പെരുമാറ്റം പോസിറ്റീവ് ചിന്താഗതിയോടു കൂടിയുള്ളതാവണമെന്നും മോഡി പറഞ്ഞു.

തനിക്കു നേരെ നടന്ന ആക്ഷേപങ്ങള്‍ പ്രിന്റെടുത്താല്‍ താജ് മഹല്‍ മൂടാനുള്ളവ ഉണ്ടാകും. തനിക്കെതിരെ നിരന്തരം മോശമായി കമന്റിടുന്നവരെപോലും ബ്ലോക്ക് ചെയ്തിട്ടില്ലെന്നും മോഡി പറഞ്ഞു. ഇത്തരം മാധ്യമങ്ങളില്‍ രൂക്ഷമായ ഭാഷയുപയോഗിച്ചും മറ്റും മോശം കമന്റുകള്‍ ഇടരുതെന്ന് മോഡി ഓര്‍മിപ്പിച്ചു.
സോഷ്യല്‍ മീഡിയയില്‍ തന്നെ പിന്തുടരുന്നവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 100 പേരുമായി ഡല്‍ഹിയില്‍ വച്ചു നടത്തിയ കൂടിക്കാഴ്ചയിലാണ് മോഡി ഇക്കാര്യം പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :