ഇരുപത്തിയൊന്നുകാരിയെ പ്രീതിപ്പെടുത്താന്‍ അധ്യാപകന്‍ തുണിയുരിഞ്ഞ്‌ ക്യാംപസിലൂടെ നടന്നു

അധ്യാപകന്‍ തുണിയുരിഞ്ഞു, ടോക്കിയോ , ടയ്‌ഷോ സര്‍വകലാശാല
ടോക്കിയോ| jibin| Last Modified ബുധന്‍, 14 ജനുവരി 2015 (17:10 IST)
ഇരുപത്തിയൊന്നുകാരിയുടെ സ്‌നേഹം പിടിച്ച് പറ്റാന്‍ അമ്പത്തഞ്ച് കാരനായ അധ്യാപകന്‍ തുണിയുരിഞ്ഞ്‌ ക്യാംപസിലൂടെ നടന്നു. ജപ്പാന്‍
തലസ്‌ഥാനമായ ടോക്കിയോയിലെ ടയ്‌ഷോ സര്‍വകലാശാലയിലാണ്‌ സംഭവം നടന്നത്.

അധ്യാപകനും ഇരുപത്തിയൊന്നുകാരിയായ വിദ്യാര്‍ഥിയും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. കുറച്ച് നാള്‍ മുമ്പ് ഇരുവരും തമ്മില്‍ പിണക്കത്തിലാകുകയായിരുന്നു. ഇത്രനാളും ഒരുമിച്ച് താമസിച്ചിട്ടും തന്നോട് സ്‌നേഹമില്ലെന്ന് പറഞ്ഞായിരുന്നു യുവതി അധ്യാപകനെ ഉപേക്ഷിച്ച് പോയത്. തുടര്‍ന്ന് അധ്യാപകന്‍ യുവതിയോട് വീണ്ടും പ്രണായാഭ്യര്‍ഥന നടത്തിയെങ്കിലും പ്രണയത്തില്‍ സംശയം പ്രകടിപ്പിച്ച പെണ്‍കുട്ടി അത്‌ തെളിയിക്കാന്‍ ക്യാംപസിലൂടെ നഗ്നനായി നടക്കാന്‍ അധ്യാപകനോട്‌ ആവശ്യപ്പെടുകയായിരുന്നു.

ഇതോടെ എങ്ങനെയെങ്കിലും വിദ്യാര്‍ത്ഥിനിയുടെ ഇഷ്ടം തിരിച്ച് പിടിക്കാന്‍ ഇയാള്‍ തന്റെ വസ്‌ത്രങ്ങള്‍ ഉപേക്ഷിച്ച് ക്യാംപസിലൂടെ നടക്കുകയായിരുന്നു. അധ്യാപകന്റെ നഗ്നത കണ്ട് മടുത്ത വിദ്യാര്‍ത്ഥിനി സ്‌ഥലം വിടുകയും ചെയ്‌തു. ഒടുവില്‍ മാനം പോയ അധ്യാപകന്‍ ഖേദപ്രകടനം നടത്തി. സംഭവത്തില്‍ നിന്ന് തലയൂരാന്‍ ശ്രമിച്ച അധ്യാപകന്‍ രാജി വയ്‌ക്കാന്‍ തയ്യാറാണെന്നും യൂണിവേഴ്‌സിറ്റി അധികൃതരെ അറിയിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :