നരേന്ദ്രമോഡിക്ക് തുര്‍ക്കിയുടെ ആദരം... മോഡിയുടെ ചിത്രം പതിച്ച സ്റ്റാമ്പ് പുറത്തിറക്കി

അന്റാലിയ| VISHNU N L| Last Modified വ്യാഴം, 19 നവം‌ബര്‍ 2015 (12:52 IST)
പ്രധാനമന്ത്രി നരേന്ദ്രമൊഡിക്ക് തുര്‍ക്കിയുടെ ആദരം. മോഡിയുടെ ചിത്രം പതിച്ച തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയാണ് തുര്‍ക്കി അദ്ദേഹത്തേ ആദരിച്ചത്. 2.80 തുര്‍ക്കി ലിറ മൂല്യമുള്ള സ്റ്റാമ്പില്‍ ഇന്ത്യയുടെ ദേശീയ പതാകയുമുണ്ട്.

ചുവടെ നരേന്ദ്രമോഡി ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ജി20 ഉച്ചകോടിയുടെ ഭാഗമായാണ് മോഡിയുടെ തപാല്‍ സ്റ്റാമ്പ് തുര്‍ക്കി പുറത്തിറക്കിയത്. നരേന്ദ്രമോഡിക്കൊപ്പം ഉച്ചകോടിയില്‍ പങ്കെടുത്ത മറ്റ് നേതാക്കളുടെയും സ്റ്റാമ്പുകള്‍ പുറത്തിറക്കിയിട്ടുണ്ട്.

ഉച്ചകോടിയുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ലോകത്തെ വലുപ്പമുള്ളതും ശക്തിയുള്ളതുമായ 19 രാജ്യങ്ങളുടെ നേതാക്കന്മാരും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടെ 33 പേരുടെ സ്റ്റാമ്പാണ് പുറത്തിറക്കിയത്. നവംബര്‍ 15,16 തീയതികളില്‍ തുര്‍ക്കി റിസോര്‍ട്ട് ടൗണിലായിരുന്നു ഉച്ചകോടി നടന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :