മെറിയം ഇബ്രാഹിം ജയില്‍ മോചിതയായി

സുഡാന്‍, മെറിയം ഇബ്രാഹിം, ജയില്‍ മോചനം
ഖാര്‍ത്തും| jithu| Last Updated: ചൊവ്വ, 24 ജൂണ്‍ 2014 (13:59 IST)
മത മാറിയതിന്റെ പേരില്‍ വധശിക്ഷക്കു വിധിക്കപ്പെട്ടസുഡാനി സ്ത്രിയെ സുഡാന്‍ മോചിപ്പിച്ചു.
27 കാരിയായ മെറിയം ഇബ്രാഹിമാണ് ജയില്‍ മോചിതയായത്. നേരത്തെ ഇസ്ലാം മത വിശ്വാസിയായിരുന്ന മെറിയം അമേരിക്കക്കരനായ ഒരു ക്രിസ്തുമത വിശ്വാസിയുമായുള്ള വിവാഹത്തെത്തുടര്‍ന്നാണ് ക്രിസ്തു മതം സ്വീകരിച്ചത്.

സുഡാനി നിയമപ്രകാരം അന്യമതസ്തരെ വിവാഹം ചെയ്യുന്നത് വ്യഭിചാരകുറ്റമാണ്. ഇതിനു
ശിക്ഷയായാണ് 100 അടികളും വധശിക്ഷയും മെറിയത്തിനു നല്‍കപ്പെട്ടത്. ഇതിനിടെ ജയിലില്‍ വച്ചു മെറിയം തന്റെ രണ്ടാമത്തെ കുഞ്ഞിനു ജന്മം നല്‍കി.

സുഡാന്‍ കോടതി മെറിയത്തിനു വധശിക്ഷ വിധിച്ചതിനെത്തുടര്‍ന്ന് അന്താരാഷ്ട്ര സമൂഹത്തിന്റെ വിമര്‍ശനം സുഡാനു നേരെ ഉയര്‍ന്നിരുന്നു. ജയില്‍ മോചിതയായ മെറിയത്തിനെ ഇവരുടെ സുരക്ഷയെ പരിഗണിച്ച് അജ്ഞാതകേന്ദ്രത്തിലാണ് പാര്‍പ്പിച്ചിരിക്കുന്നത്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :