ഷൂമാക്കറിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് കള്ളന്‍ കൊണ്ടുപോയി

മൈക്കല്‍ ഷൂമാക്കര്‍ , ജനീവ , മെഡിക്കല്‍ റിപ്പോര്‍ട്ട്
ജനീവ| jibin| Last Modified ചൊവ്വ, 24 ജൂണ്‍ 2014 (13:50 IST)
അപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഫോര്‍മുല വണ്‍ ഇതിഹാസ താരം മൈക്കല്‍ ഷൂമാക്കറിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് മോഷണം പോയി. ആശുപത്രിയില്‍ നിന്നാണോ ഷൂമാക്കറിനെ പാര്‍പ്പിച്ചിരിക്കുന്ന വസതിയില്‍ നിന്നാണോ മെഡിക്കല്‍ റിപ്പോര്‍ട്ട് മോഷണം പോയതെന്ന് അറിവായിട്ടില്ല.

മൈക്കല്‍ ഷൂമാക്കറിന്റെ മാനേജര്‍ സബിന്‍ കേമാണ് ഈ കാര്യം അറിയിച്ചത്. അതീവ രഹസ്യ സ്വഭാവമുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട്
വാങ്ങുന്നതിനും പരസ്യപ്പെടുത്തുന്നതിനും എതിരെ ക്രിമിനല്‍ കേസ് സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സ്കീയിങ്ങിനിടെ കഴിഞ്ഞ ഡിസംബറിലാണ് ഷൂമാക്കറിന് ഗുരുതരമായി പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇതിഹാസത്തെ ഫ്രാന്‍സിലെ ഗ്രെനോബില്‍
ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഗുതുരാവസ്ഥ തരണം ചെയ്ത ഷൂമാക്കറിനെ കഴിഞ്ഞയാഴ്ച ഫ്രാന്‍സിലെ ആശുപത്രിയില്‍ നിന്ന് സ്വിറ്റസര്‍ലന്‍ഡിലേക്ക് മാറ്റിയിരുന്നു. കാറോട്ട മത്സരങ്ങളിലെ എക്കാലത്തെയും മികച്ച താരമായ ഷൂമാക്കര്‍ ഏഴു തവണ ഫോര്‍മുല വണ്‍ ലോകകിരീടം നേടിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :