ഇന്തോനേഷ്യയില്‍ നാലു കൗമാരക്കാരെ സൈന്യം വെടിവെച്ചു കൊന്നു

  ഇന്തോനേഷ്യ , കൗമാരക്കാര്‍ വെടിയേറ്റ് മരിച്ചു , സൈന്യം
ജകാര്‍ത്ത| jibin| Last Modified വ്യാഴം, 11 ഡിസം‌ബര്‍ 2014 (11:05 IST)
ഇന്തോനേഷ്യയില്‍ നാലു കൗമാരക്കാരെ സൈന്യം വെടിവെച്ചു കൊന്നതായി റിപ്പോര്‍ട്ട്. മലേഷ്യന്‍ ഗോത്ര സമൂഹവും സൈന്യവും തമ്മില്‍ തിങ്കളാഴ്ച് നടന്ന ഏറ്റുമുട്ടലിലാണ് കൗമാരക്കാര്‍ കൊല്ലപ്പെട്ടത്.

പ്രകൃതിവിഭവങ്ങളാല്‍ സമ്പുഷ്ടമായ ഇന്തോനേഷ്യയുടെ കിഴക്കന്‍ ഭാഗത്തെ പപ്പുവ പ്രവിശ്യയിലാണ് സംഭവം നടന്നത്. ഇവിടെ ഗോത്ര സമൂഹവും സൈന്യവും തമ്മില്‍ ദീര്‍ഘനാളുകളായി സംഘര്‍ഷം നടക്കുകയാണ്. നൂറുകണക്കിനാളുകള്‍ പൊലീസ്, സൈനിക പോസ്റ്റുകള്‍ക്കു നേരെ അക്രമം നടത്തിയതിനെ തുടര്‍ന്ന് നടന്ന വെടിവെപ്പിലാണ് മരണമെന്നാണ് പൊലീസ് പറയുന്നത്. സുരക്ഷാ സേനയുമായി ഉണ്ടായ സംഘര്‍ഷത്തിലാണ് കൗമാരക്കാരായ നാലുപേര്‍ക്ക് വെടിയേറ്റതെന്നാണ് അധികൃതരുടെ ഭാഷ്യം.

ഈ വാര്‍ത്ത സൈന്യം നിഷേധിച്ചുവെങ്കിലും മനുഷ്യാവകാശ സംഘടനകള്‍ സൈന്യത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്. പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെച്ചത് ആരെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :