ജമ്മുകശ്മീരില്‍ ലഷ്കര്‍ കമാന്‍ഡറെ സൈന്യം വെടിവെച്ച് കൊന്നു

 ജമ്മുകശ്മീര്‍ , ലഷ്കര്‍ കമാന്‍ഡര്‍ , ഖാരി ഇസ്രാര്‍
ശ്രീനഗര്‍| jibin| Last Modified വെള്ളി, 5 ഡിസം‌ബര്‍ 2014 (17:29 IST)
ജമ്മുകശ്മീരില്‍ തുടരുന്ന ഭീകരാക്രമണ പരമ്പരയില്‍ ലഷ്കറെ തൊയിബയുടെ മുതിര്‍ന്ന കമാന്‍ഡര്‍ ഖാരി ഇസ്രാര്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. സൌറയിലെ അഹമ്മദ്നഗറിലെ ചെക്ക് പോസ്റ്റില്‍ പരിശോധനയ്ക്ക് വിധേയമാകാതെ ഓടിച്ചു പോയ കാറിനെ പിന്തുടര്‍ന്ന സൈന്യവും പൊലീസും വെടിവയ്ക്കുകയായിരുന്നു.

കമാന്‍ഡര്‍ ഖാരിയുടെ കൂടെ ഉണ്ടായിരുന്ന മറ്റൊരു ഭീകരന്‍ അടുത്ത വീട്ടില്‍ കയറി ഒളിച്ചിരിക്കുകയാണ്. ഇവരുടെ കാറില്‍ നിന്ന് ഒരു എകെ 47 തോക്ക് കണ്ടെത്തി. ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു ലഷ്കറെ തയിബ കമാന്‍ഡര്‍ കൊല്ലപ്പെട്ടത്.

അതേസമയം ജമ്മുകശ്മീരില്‍ നാലിടത്തുണ്ടായ ഭീകര ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീരില്‍ എത്താനിരിക്കെയാണ് ഈ ആക്രമണങ്ങള്‍.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :