Aiswarya|
Last Updated:
വെള്ളി, 10 മാര്‍ച്ച് 2017 (11:04 IST)
പാകിസ്ഥാനില്‍ പ്രണയ വിവാഹം കഴിച്ച യുവാവിന് പിഴ. നാട്ടുകൂട്ടത്തിന് സമാനമായ ഗോത്ര ജിര്‍ഗയാണ് യുവാവിന്
പിഴ വിധിച്ചത്. പ്രണയ വിവാഹംവഴി പെണ്‍കുട്ടിയുടെ കുടുംബത്തിന് ചീത്തപേരുണ്ടാക്കിയെന്നാരോപിച്ചാണ് 1.7 മില്ല്യണ്‍ രുപ പിഴയായി വിധിച്ചത്.
എട്ട് മാസം മുന്‍പ് നിയമപ്രാബല്യത്തോടെയാണ് യുവതിയും യുവാവും വിവാഹം കഴിച്ചത്. എന്നാല്‍ ഇരുവര്‍ക്കുമെതിരെ യുവതിയുടെ കുടുംബം ജിര്‍ഗയില്‍ പരാതിപ്പെടുകയും കുടുംബത്തിന് നഷ്ടപ്പെട്ട സല്‍പേരിന് നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. ഈ പരാതിയെ തുടര്‍ന്നാണ് കഴിഞ്ഞ ആഴ്‌ച്ച യുവതിക്കും യുവാവിനുമെതിരെ ജിര്‍ഗ നടപടിയെടുത്തത്.
വ്യത്യസ്ത രീതിയിലുള്ള വിധിയാണ് ജിര്‍ഗ നടപ്പിലാക്കുന്നത്. അതുകൊണ്ട് തന്നെ ജിര്‍ഗ കൗണ്‍സില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുറച്ച് മാസങ്ങള്‍ക്കു മുന്‍പ് വടക്കന്‍ പാകിസ്ഥാനില്‍ പുരുഷന്‍മാര്‍ക്കൊപ്പം പാട്ടുപാടി നൃത്തം ചെയ്ത കുറ്റത്തിന് നാലു സ്ത്രീകള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു.