ലഹോറില്‍ ചാവേറാക്രമണം; 18 മരണം, നിരവധി പേർക്കു ഗുരുതര പരുക്ക്

ലഹോറില്‍ ചാവേറാക്രമണം

Pakistan, Suicide Attack, Terrorism, ഇസ്‌ലാമാബാദ്, ലാഹോര്‍, ചാവേറാക്രമണം
ഇസ്‌ലാമാബാദ്| സജിത്ത്| Last Modified ചൊവ്വ, 14 ഫെബ്രുവരി 2017 (08:40 IST)
ലഹോറിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ മൂന്നു പൊലീസ് ഉദ്യോഗസ്ഥരടക്കം 18 പേര്‍ കൊല്ലപ്പെട്ടു. എണ്‍പതിലേറെ പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ പലരുടേയും നില അതീവ ഗുരുതരമാണ്. പാകിസ്ഥാന്‍ സര്‍ക്കാരിന്റെ മരുന്നുനയത്തില്‍ പ്രതിഷേധിച്ചു ഫാര്‍മസിസ്റ്റുകള്‍ നടത്തിയ പ്രതിഷേധ റാലിക്കിടെയായിരുന്നു സ്ഫോടനം നടന്നത്.

പൊലീസ് ഉദ്യോഗസ്ഥരായിരുന്നു ചാവേറുകളുടെ ലക്ഷ്യമെന്ന് അധികൃതര്‍ അറിയിച്ചു. പ്രതിഷേധ റാലി നടത്തിയവരുമായി പൊലീസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ചയ്ക്കെത്തിയ സമയത്തായിരുന്നു സ്ഫോടനം. പഞ്ചാബ് നിയമസഭാ മന്ദിരം, ഗവര്‍ണറുടെ വസതി എന്നിവയ്ക്കു നേരെ ഭീകരാക്രമണമുണ്ടായേക്കുമെന്നു മുന്നറിയിപ്പു ലഭിച്ചിരുന്നുവെന്ന് നിയമമന്ത്രി റാണാ സനാവുള്ള പറ‍ഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :