നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി പാക് മാധ്യമങ്ങള്‍; കാരണം നിസാരമല്ല

നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി പാക് മാധ്യമങ്ങള്‍

Malayalam actress , actress kidnapped , pakistan medias , kochi , pakistan , india , യുവനടി , കൊച്ചി , നടിയെ തട്ടിക്കൊണ്ടു പോയി , പാക് മാധ്യമങ്ങള്‍ , ഹെറാൾഡ്​  , ടൈംസ്​ ഓഫ്​ ഇന്ത്യ
കറാച്ചി| jibin| Last Modified വെള്ളി, 24 ഫെബ്രുവരി 2017 (17:29 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയ സംഭവം പാകിസ്ഥാനില്‍വരെ ചര്‍ച്ചയാകുന്നു. വിഷയത്തില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോർട്ട്​ ചെയ്​ത രീതിയെ ആണ് പാക് മാധ്യമങ്ങള്‍ വിമര്‍ശിച്ചത്.

പ്രമുഖ പാക് മാസിക ഹെറാൾഡാണ് ഇന്ത്യന്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തന ശൈലിയെ പരിഹസിച്ചത്. ബലാത്സംഗ വാര്‍ത്തകള്‍ റിപ്പോർട്ട്​ ചെയ്യുന്നതിൽ ഇന്ത്യൻ മാധ്യമങ്ങൾ കൂടുതൽ ശ്രദ്ധക്കുന്നു. നടിയെ ഉപദ്രവിച്ച സംഭവം മാധ്യമങ്ങള്‍ ആഘോഷിച്ചെന്നും ഹെറാൾഡ് പറയുന്നു.

മലയാളത്തിലെ പ്രമുഖ ചാനാലായ കൈരളിയും ഇംഗ്ലീഷ്​ ദിനപത്രമായ ടൈംസ്​ ഓഫ്​ ഇന്ത്യയും നടിയുടെ വാർത്ത കൈകാര്യം ചെയ്‌ത രീതി ശരിയായില്ലെന്നും ഹെറാൾഡ്​ വ്യാക്തമാക്കുന്നു. ദേശീയ ദിനപത്രങ്ങളായ ഹിന്ദുസ്​ഥാൻ ടൈംസ്​, ഇന്ത്യൻ എക്​സ്​പ്രസ്​ എന്നിവയില്‍ വന്ന വാര്‍ത്തകളെയും പാക് മാധ്യമങ്ങള്‍ വിമര്‍ശിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :