ഗെയിമുകളും സിനിമകളും ഡൗണ്‍ലോഡ് ചെയ്യാന്‍ ഇനി റെക്കോർഡ് വേഗം!

ലണ്ടന്, ബ്രോഡ്‌ബാന്റ്, ഡൗണ്‍ലോഡ് london, broadband, download
ലണ്ടന്| Sajith| Last Updated: ചൊവ്വ, 23 ഫെബ്രുവരി 2016 (12:22 IST)
നിമിഷ നേരം കൊണ്ട് ഏത് വലിയ ഡൗണ്‍ലോഡും സാധ്യമാക്കുവാനുള്ള വിവരവിനിമയ സാങ്കേതിക വിദ്യയുമായി ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ പഠന സംഘം രംഗത്ത്. റോബര്‍ട്ട് മെഹറുടെ നേതൃത്വത്തില്‍ നടന്ന പഠനത്തില്‍ ട്രാന്‍സ്മിറ്ററും റിസീവറും 1.125 ടെറാബൈറ്റ്‌സ് വേഗതയില്‍ ഡാറ്റ വരെ കൈമാറുന്ന കണ്ടുപിടുത്തമാണ് വികസിപ്പിച്ചിരിക്കുന്നത്.

യുകെയിലെ നിലവിലുള്ള ബ്രോഡ്‌ബാന്റ് കണക്ഷനേക്കാള്‍ അമ്പതിനായിരം ഇരട്ടിയോളമാണ് പുതിയ സാങ്കേതിക വിദ്യയുടെ വേഗത. പതിനഞ്ചു ചാനലുകള്‍ ഉപയോഗിച്ചു നടത്തിയ ഈ പഠനത്തിന് സൂപ്പര്‍ ചാനല്‍ സിസ്റ്റം എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

ചാനലുകളില്‍ നിന്നുള്ള സിഗ്നല്‍ ലക്ഷ്യസ്ഥാനത്തെത്തുമ്പോള്‍ സൂപ്പര്‍ ഹൈവിഡ്ത്ത് ഉള്ള ഒരു റിസീവറിലേക്ക് എത്തുന്നു. ഇതുവഴി രണ്ടു രാജ്യങ്ങള്‍ തമ്മില്‍ വരെ സെക്കന്റുകളുടെ വേഗത്തില്‍ വിവരവിനിമയം സാധ്യമാണെന്ന് സയന്റിഫിക് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നത്.

സൂപ്പര്‍ ചാനലിനു ഉപയോഗിക്കുന്ന മെറ്റീരിയല്‍ വ്യാവസായികാടിസ്ഥാനത്തില്‍ ലഭിക്കുന്ന ഒന്നല്ല. അതുകൊണ്ടുതന്നെ ദൂരം എത്ര കൂടുമ്പോഴും വേഗതയ്ക്ക് മാറ്റം വരുന്നില്ലെന്ന് തെളിയിക്കാന്‍ അത്ര എളുപ്പവുമല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :