ലിബിയയിൽ ബോട്ട് മുങ്ങി 170 പേരെ കാണാതായി

 ലിബിയ , ബോട്ട് മുങ്ങി , ട്രിപ്പോളി , കുടിയേറ്റക്കാര്‍
ട്രിപ്പോളി| jibin| Last Modified ഞായര്‍, 24 ഓഗസ്റ്റ് 2014 (11:05 IST)
ആഭ്യന്തര യുദ്ധം രൂക്ഷമായ ലിബിയയിൽ നിന്നും യൂറോപ്പിലേക്ക് പോയ ബോട്ട് മുങ്ങി 170ഓളം പേരെ കാണാതായി. 17പേരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി.

കുടിയേറ്റക്കാരുമായി ശനിയാഴ്ച പുലർച്ചെ ട്രിപ്പോളിയുടെ കിഴക്കൻ തീരത്ത് നിന്നാണ് യൂറോപ്പിലേക്ക് ബോട്ട് പുറപ്പെട്ടത്. രക്ഷാപ്രവര്‍ത്തനത്തിന് സ്വന്തമായി ബോട്ടുകളില്ലാത്തതാണ് കോസ്റ്റ് ഗാർഡിനെ വലയ്ക്കുന്നത്. അതിനാല്‍ രക്ഷാ പ്രവർത്തനത്തിന് മത്സ്യബന്ധന ബോട്ടുകളെയാണ് കോസ്റ്റ് ഗാർഡ് ആശ്രയിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :