ലിബിയയില്‍ നിന്ന് 270 ഇന്ത്യക്കാരെ ഒഴിപ്പിച്ചു

നായ്‌പേയ്‌തോ| VISHNU.NL| Last Modified ഞായര്‍, 10 ഓഗസ്റ്റ് 2014 (12:27 IST)
ആഭ്യന്തര കലാപം രൂക്ഷമായ ലിബിയയില്‍ നിന്ന് 270 ഇന്ത്യക്കാരെകൂടി ഒഴിപ്പിച്ചു. ബംഗാസിയില്‍ നിന്ന് കപ്പലിലാണ് ഇന്ത്യക്കാരെ മാല്‍ട്ടയിലെത്തിച്ചത്. മാല്‍ട്ടയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ഇവരെ ഇന്ത്യയിലെത്തിക്കും. ഇന്ത്യന്‍ വിദേശകാര്യ വക്താവ് സയദ് അക്ബറുദ്ദീനാണ് ഇക്കാര്യം അറിയിച്ചത്.

ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനൊപ്പം നായ്‌പേയ്‌തോയിലെത്തിയതായിരുന്നു സയദ് അക്ബറുദ്ദീന്‍. ഇറാഖിലേയും ലിബിയയിലേയും സംഭവവികാസങ്ങള്‍ സുഷമ സ്വരാജ് സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും സയദ് അക്ബറുദ്ദീന്‍ അറിയിച്ചു.

മാസങ്ങളായി തുടരുന്ന ആഭ്യന്തര സംഘര്‍ഷം ആഴ്ചകളായി തുറന്ന യുദ്ധത്തിലേയ്ക്ക് വഴിമാറിയിരിക്കുകയാണ് ലിബിയയില്‍. വധിക്കപ്പെട്ട മുന്‍ ലിബിയന്‍ പ്രസിഡന്റ് മുവമ്മര്‍ ഗദ്ദാഫിയുടെ അനുയായികളാണ് സര്‍ക്കാരിനെതിരെ വിപ്ലവം നയിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :