മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരന്‍ ലഖ്‍വി ഇന്ന് മോചിതനാകും

ഇസ്ലാമാബാദ്| Last Modified വ്യാഴം, 9 ഏപ്രില്‍ 2015 (16:28 IST)
മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതി സഖി ഉര്‍ റഹ്മാന്‍ ലഖ്‍വിയെ മോചിപ്പിക്കാന്‍ ലാഹോര്‍ ഹൈക്കോടതിയുടെ ഉത്തരവ്. ലഖ്‌വിയെ ഇന്ന് തന്നെ പുറത്തിറക്കുമെന്നാണ് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ അറിയിച്ചത്.ലഖ്‍വിയെ നിയമവിരുദ്ധമായാണ് തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് കോടതി പറഞ്ഞു.

നേരത്തെ 2009തിലാണ് ലഖ്‌വി അറസ്റ്റിലായത്. 2013 ഡിസംബറില്‍ ഭീകരവിരുദ്ധ കോടതി ലഖ്‍വിക്ക് ജാമ്യം അനുവദിച്ചെങ്കിലും
ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ലഖ്വിയെ വീണ്ടും ജയിലിലടയ്ക്കുകയായിരുന്നു.

2008 നംവബര്‍ 26ന് നടനാണ് മുംബൈ ഭീകരാക്രമണം നടന്നത്. അക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. കടല്‍മാര്‍ഗം മുംബൈയിലെത്തി ആക്രമണം നടത്തിയ പത്തംഗ ലഷ്‌കര്‍ സംഘത്തിന് ലഖ്വിയാണ് പരിശീലനം നല്‍കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :