ഇന്ത്യന്‍ സമ്മര്‍ദ്ദം: ലഷ്കര്‍ ഭീകരന്‍ ലാഖ്‌വിയെ വീണ്ടും കസ്റ്റഡിയിലെടുത്തു

   മുംബൈ ഭീകരാക്രമണം , ഹൈക്കോടതി , പാകിസ്ഥാന്‍ , സാഖിർ റഹ്മാൻ ലാഖ്‌വി
ഇസ് ലാമാബാദ്| jibin| Last Modified വെള്ളി, 19 ഡിസം‌ബര്‍ 2014 (13:08 IST)
മുംബൈ ഭീകരാക്രമണ കേസിൽ പാകിസ്ഥാനിൽ അറസ്റ്റിലായ ലഷ്കറെ തൊയിബ ഭീകരൻ സാഖിർ റഹ്മാൻ ലാഖ്‌വിക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ അയാളെ പാകിസ്ഥാൻ വീണ്ടും കസ്റ്റഡിയിലെടുത്തു. ക്രമസമാധാന പാലന
നിയമം ചുമത്തിയാണ് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഇയാളെ കസ്റ്റ്ഡിയിലെടുത്തത്.

ആഗോള തലത്തില്‍ ഉയര്‍ന്നുവന്ന സമ്മര്‍ദ്ദവും പെഷവാര്‍ ആക്രമണവും കണക്കിലെടുത്ത് ക്രമസമാധാനപാലന നിയമത്തിലെ സെക്ഷൻ 16 വകുപ്പ് പ്രകരാമാണ് കസ്റ്റഡിയിൽ എടുത്തതെന്ന്
ലാഖ്‌വിയുടെ അഭിഭാഷകൻ റിസ്വാൻ അബ്ബാസി വ്യക്തമാക്കിയത്. എന്നാല്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ നടത്തിയ പ്രതിഷേധമാണ് ലഖ്‌വിയെ വീണ്ടും തടവിലാക്കിയത്.

അതേസമയം ലഖ്‌വിക്ക് ജാമ്യം നൽകിയതിനെതിരെ ലാഹോർ ഹൈക്കോടതിയിൽ അപ്പീൽ നൽകാനും പാകിസ്ഥാനിലെ സർക്കാർ ആലോചിക്കുന്നുണ്ട്. വ്യാഴാഴ്ചയാണ് ലഖ്‌വിക്ക് കോടതി ജാമ്യം അനുവദിച്ചത്. തെളിവില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. 2008ലെ മുംബൈ ഭീകരാക്രമണ കേസില്‍ പാക്കിസ്ഥാന്‍ ജയിലില്‍ കഴിഞ്ഞിരുന്ന സാഖിർ റഹ്മാൻ ലാഖ്‌വിക്ക് റാവൽപിണ്ടിയിലെ ഭീകരവിരുദ്ധ കോടതി കഴിഞ്ഞ ദിവസം ജാമ്യം നല്‍കിയിരുന്നു. മതിയായ തെളിവില്ലെന്നു കാട്ടിയാണ് ഇയാള്‍ക്കും കൂട്ടാളികള്‍ക്കും
ബുധനാഴ്ച് ജാമ്യം നല്‍കിയത്. അഞ്ച് ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവെച്ചാണ് സാഖിർ റഹ്മാൻ ലാഖ്‌വിയും കേസിലെ പ്രതികളായ മറ്റു ആറു പേരും ജാമ്യം നേടിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :