കൊടുംഭീകരന്‍ ലഖ്‌വിയുടെ തടങ്കല്‍ റദ്ദാക്കി

ഇസ്ലാമാബാദ്| VISHNU.NL| Last Modified തിങ്കള്‍, 29 ഡിസം‌ബര്‍ 2014 (14:07 IST)
മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരന്‍ ലഷ്‌കറെ തോയിബ നേതാവ് സക്കീയര്‍ റഹ്മാന്‍ ലഖ്‌വിയെ കരുതല്‍ തടങ്കലില്‍ വയ്ക്കാനുള്ള പാക് സര്‍ക്കാറിന്റെ തീരുമാനം ഇസ്ലാമാബാദ് ഹൈക്കോടതി റദ്ദാക്കി.
ലഖ്‌വിക്ക് ജാമ്യം ലഭിച്ചതിനേ തുടര്‍ന്ന് ഇന്ത്യയും അമേരിക്കയുമടക്കമുള്ള രാജ്യങ്ങള്‍ അപലപിച്ചതിനേ തുടര്‍ന്നാണ് പാക്കിസ്ഥാന്‍ ഇയാളെ കരുതല്‍ തടങ്കലില്‍ വയ്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചത്. സര്‍ക്കാരിന്റെ ഈ തീരുമാനമാണ് ഇസ്ലാമാബാദ് ഹൈക്കോടതി റദ്ദാക്കിയത്.

2008 നവംബര്‍ 26ന് നടന്ന ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായിരുന്നു 54കാരനായ ലഖ്വി. കടല്‍മാര്‍ഗം മുംബൈയിലെത്തി 166 പേരെ വധിച്ച പത്തംഗ ലഷ്‌കര്‍ സംഘത്തിന് പരിശീലനം നല്‍കിയതും ഇയാളായിരുന്നു. ലഷ്‌കര്‍ഇത്വയ്ബയുടെ സ്ഥാപകരില്‍ ഒരാളാണ് ലഖ്വി. ലഖ്വിക്കെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇസ്ലാമാബാദിലെ ഭീകരവിരുദ്ധ കോടതി ജാമ്യം അനുവദിച്ചത്.

മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 2009ലാണ് ലഖ്വി ഉള്‍പ്പെടെ ഏഴുപേരെ പാക് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അറസ്റ്റുചെയ്തത്. ഇവരെ റാവല്‍പിണ്ടിയിലെ അദിയാല ജയിലിലാണ് പാര്‍പ്പിച്ചിരുന്നത്. ജാമ്യം ലഭിക്കാന്‍ അഞ്ചുലക്ഷം പാകിസ്താന്‍ രൂപ ലഖ്വി കെട്ടിവെച്ചിരുന്നു. ഇയാള്‍ക്കൊപ്പം മുംബൈ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കൊടുംഭീകരന്‍ ഹാഫിസ് സയീദ് പാക് മണ്ണില്‍ സ്വതന്ത്രനായി വിഹരിക്കുകയാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :