കൈറോ|
jibin|
Last Modified ബുധന്‍, 18 ജൂണ്‍ 2014 (12:55 IST)
ഒരു വര്‍ഷത്തോളമായി വിചാരണ കൂടാതെ തടവില്‍ കഴിയുന്ന അല്‍ ജസീറ ലേഖകന്‍ അബ്ദുള്ള അല്‍ശാമിയെ ഈജിപ്ത് മോചിപ്പിച്ചു. ഇദ്ദേഹത്തെ മോചിപ്പിക്കാന്‍ ഈജിപിത് പ്രൊസിക്യൂട്ടര്‍ കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.
തന്നെ വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും താന്‍ രാജ്യത്തിനെതിരായി ഒന്നും ചെയ്തിട്ടില്ലെന്നും പറഞ്ഞ് അബ്ദുള്ള അല്‍ശാമി കഴിഞ്ഞ 148 ദിവസമായി ജയിലില്‍ നിരാഹാരം കിടക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനാലാണ് വിട്ടയക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
മോചനത്തിനായി ശ്രമിച്ചവര്‍ക്ക് നന്ദിയുണ്ടെന്ന് ജയില്‍ മോചിതനായ ശേഷം അല്‍ശാമി പറഞ്ഞു. ഇതൊരു തുടക്കം മാത്രമാണെന്നും കൂടുതല്‍ ശക്തമായി പോരാട്ടം തുടരുമെന്നും ഈജിപ്തിലെ ജയിലുകളില്‍ കഴിയുന്ന മറ്റു മാധ്യമപ്രവര്‍ത്തരേയും വിട്ടയക്കണമെന്നും അല്‍ശാമി പറഞ്ഞു.