28 മുസ്ലീം ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

കെയ്റോ| VISHNU.NL| Last Modified ചൊവ്വ, 3 ജൂണ്‍ 2014 (13:46 IST)
ഈജിപ്തില്‍ 28 മുസ്ലീം ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ്. ഭരണകൂടത്തിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്തു എന്ന കുറ്റത്തിനാണ് ഫയ്യൂം ക്രിമിനല്‍ കോടതി 28 പേരെ ജീവപര്യന്തം വിധിച്ചത്.

പോലീസിന്‍െറ അനുവാദം കൂടാതെ പ്രതിഷേധം സംഘടിപ്പിച്ചു, രാജ്യത്തെ ഐക്യവും സമാധാനവും തകര്‍ക്കാന്‍ ശ്രമിച്ചു തുടങ്ങിയവയാണ് ചുമത്തപ്പെട്ട പ്രധാന കുറ്റങ്ങള്‍. ഭീകരസംഘടനയായി ഭരണകൂടം പ്രഖ്യാപിച്ച മുസ്ലിം ബ്രദര്‍ഹുഡുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു എന്ന കുറ്റവും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

43 പേരെയാണ് കോടതി വിചാരണക്ക് വിളിച്ചുവരുത്തിയത്. എന്നാല്‍ 15 പേര്‍ മാത്രമാണ് ഹാജരായത്. ഈജിപ്തില്‍ പട്ടാള ഭരണകൂടം അധികാരത്തില്‍ വന്നതിനുശേഷം വധശിക്ഷക്കും ജീവപര്യന്തത്തിനുമായി ഇതുവരെ 1200ലേറെ പേരെ ശിക്ഷിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :