മാധ്യമ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി

കൈറോ| jibin| Last Modified തിങ്കള്‍, 5 മെയ് 2014 (12:58 IST)
ജയിലില്‍ കഴിയുന്ന അല്‍ ജസീറ മാധ്യമ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ഈജിപ്ഷ്യന്‍ കോടതി വീണ്ടും തള്ളി. മുഹമ്മദ് ഫഹ്മി, പീറ്റര്‍ ഗ്രസ്റ്റി, ബാഹിര്‍ മുഹമ്മദ് എന്നിവര്‍ മുസ്ലിം ബ്രദര്‍ഹുഡിനെ സഹായിച്ചെന്നാരോപിച്ച് ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ ഇവരെ ജയിലില്‍ അടച്ചത്.

ഇവരുടെ വിചാരണയില്‍ പങ്കുചേരാന്‍ അല്‍ ജസീറ അധികൃതര്‍ക്ക് കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. തങ്ങള്‍ മാധ്യമ പ്രവര്‍ത്തകരാണെന്നും അതിനാല്‍ വാര്‍ത്തകള്‍ക്കായി മുസ്ലിം ബ്രദര്‍ഹുഡുമായും പൊലീസുമായും ബന്ധം പുലര്‍ത്താറുണ്ടെന്നും ഇത് തികച്ചും ജോലിയുടെ ഭാഗമാണെന്നും മുഹമ്മദ് ഫഹ്മി കോടതിയില്‍ അറിയിച്ചു. എന്നാല്‍ ഈ വാദം കോടതി തള്ളുകയായിരുന്നു. ഈജിപ്ഷ്യന്‍ ഭരണകൂടത്തിന്റെ ആരോപണങ്ങള്‍ അല്‍ ജസീറ തള്ളിയിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :