‘ചോര്‍ന്നാല്‍’ തീര്‍ന്നില്ലേ കാര്യം; കിം പറന്നിറങ്ങിയത് സഞ്ചരിക്കുന്ന ടോയ്‌ലറ്റുമായി

‘ചോര്‍ന്നാല്‍’ തീര്‍ന്നില്ലേ കാര്യം; കിം പറന്നിറങ്ങിയത് സഞ്ചരിക്കുന്ന ടോയ്‌ലറ്റുമായി

 Kim Jong Un , singapore , Donald Trump , US , President Donald Trump , അമേരിക്ക , കിം ജോങ് ഉന്‍ , സിംഗപ്പൂര്‍ , ഡൊണൾഡ് ട്രംപ് , കിം ജോങ് ഉന്‍
സിംഗപ്പൂര്‍| jibin| Last Modified ചൊവ്വ, 12 ജൂണ്‍ 2018 (13:40 IST)
യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെയും ഉത്തര കൊറിയൻ ഭരണത്തലവൻ കിം ജോങ് ഉന്നിന്റെയും ആദ്യ കൂടിക്കാഴ്ച ലോകത്തിന് സമ്മാനിച്ചത് സന്തോഷ നിമിഷങ്ങളാണ്.

കൂടിക്കാഴ്ച പുതിയ ചരിത്രമാണെന്നും ഭൂതകാലത്തെ പിന്നിൽ ഉപേക്ഷിക്കുന്നുവെന്നും കിം പറഞ്ഞതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാകുകയും അതുവഴി ലോകത്തിന് സമാധാനം കൈവരുമെന്നും വ്യക്തമായി.

ശക്തമായ സുരക്ഷയാണ് കിമ്മിന് സിംഗപ്പൂരില്‍ ഒരുക്കിയത്. അമേരിക്കന്‍ പ്രസിഡന്റിന് നല്‍കുന്നതിലധികം സുരക്ഷയാണ് അദ്ദേഹത്തിന് ലഭിച്ചത്.

ചൈനീസ് പ്രധാനമന്ത്രി ലി കെചിയാംഗിന്റെ സ്വകാര്യ ജെറ്റ് വിമാനത്തിലാണ് കിം സിംഗപ്പൂരില്‍ പറന്നിറങ്ങിയത്. സെന്‍റ് റീജിസ് ഹോട്ടലില്‍ തങ്ങുന്ന ഉത്തരകൊറിയൻ ഏകാധിപതി ഇവിടെ എത്തിയത് സഞ്ചരിക്കുന്ന ടോയ്‌ലറ്റുമായിട്ടാണെന്നാണ് ദക്ഷിണ കൊറിയൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിദേശരാജ്യങ്ങളിലെ ചാരസംഘടനകൾ കിമ്മിന്റെ ആരോഗ്യ വിവരങ്ങൾ ശേഖരിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. ഇത് തടയുന്നതിനു വേണ്ടിയാണ് സഞ്ചരിക്കുന്ന ടോയ്‌ലറ്റുമായി കിം എത്തിയത്. യാതൊരു വിവരങ്ങളും പുറത്തു പോകരുതെന്ന കര്‍ശന നിര്‍ദേശമാണ് കിം തന്റെ സുരക്ഷാ ടീമിന് നല്‍കിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :