ലോക മുത്തശ്ശി ജെറാലിയന്‍ ടാലി അന്തരിച്ചു

ലോക മുത്തശ്ശി , ജെറാലിയന്‍ ടാലി , വാഷിംഗ്ടണ്‍
വാഷിംഗ്ടണ്‍| jibin| Last Modified വെള്ളി, 19 ജൂണ്‍ 2015 (08:30 IST)
ലോക മുത്തശ്ശി ജെറാലിയന്‍ ടാലി വിടവാങ്ങി. ലോകത്തിലെ ഏറ്റവും പ്രായംകൂടിയ വനിതയായി ഗിന്നസ് ബുക്ക് അംഗീകരിച്ച യുഎസിലെ ഡിട്രോയിറ്റില്‍ നിന്നുള്ള ജെറാലിയന്‍ ടാലി (116) വാര്‍ധ്യക സഹജമായ അസുഖം മൂലമാണ് അന്തരിച്ചത്.

തെക്കന്‍ യുഎസ് സ്റേറ്റായ ജോര്‍ജിയയില്‍ 1899 മെയ് 23നാണ് ടാലി ജനിച്ചത്. 1936 ല്‍ വിവാഹിതയായ ടാലിക്ക് ഒരു മകളാണ് ഉള്ളത്. കടുത്ത ദൈവ വിശ്വാസിയായ ടാലിയുടെ ഇഷ്ട വിനോദം ബൌളിംഗായിരുന്നു. 104-ാം വയസുവരെ ടാലി ബൌളിംഗിനായി സമയം ചെലവഴിച്ചിരുന്നതായി മകള്‍ ദെല്‍മ പറഞ്ഞു.

ആര്‍ക്കന്‍സാസ് സ്വദേശിയായ ജര്‍ത്രൂദ് വീവര്‍ (117) കഴിഞ്ഞ ഏപ്രില്‍ എട്ടിന് അന്തരിച്ചതിനെത്തുടര്‍ന്നായിരുന്നു ജെറാലിയന്‍ ടാലിക്ക് ലോകമുത്തശ്ശിപ്പട്ടം ലഭിച്ചത്. വീവറുടെ നിര്യാണത്തെത്തുടര്‍ന്ന് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതയെന്ന ബഹുമതി ഇനി അലബാമയില്‍ നിന്നുള്ള 115കാരി സുസന്ന ജോണ്‍സാണ്. 1899 ജൂലൈ ആറിനാണ് സുസന്നയുടെ ജനനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :