കിടപ്പറയില്‍ പരാജയപ്പെട്ട കാമുകനെ 58കാരി വെടിവച്ചു

കാമുകന്‍,വാഷിംഗ്ടണ്‍,വെടിവയ്പ്പ്
വാഷിംഗ്ടണ്‍| VISHNU.NL| Last Modified വെള്ളി, 25 ജൂലൈ 2014 (12:07 IST)
കിടപ്പറയില്‍ തന്നെ തൃപ്തിപ്പെടുത്താത്തതില്‍ കലിപൂണ്ട് അമ്പത്തെട്ടുകാരി കാമുകനെ വെടിവച്ച് പരിക്കേല്‍പ്പിച്ചു. മിഷിഗണില്‍ ആണ് സംഭവം നടന്നത്. സൗത്ത് ഫീല്‍ഡിലെ സാഡിബെല്‍ ആണ് ലൈംഗികബന്ധം ശരിയാകുന്നില്ലെന്ന കാരണം പറഞ്ഞ് കാമുകനെ വെടിവച്ചത്.

കിടപ്പറയിലെത്തുന്നതിനു മുമ്പ് തന്നെ എങ്ങനെ കിടപ്പറയില്‍ സന്തോഷിപ്പിക്കണമെന്ന് കാമുകന് സാഡി വ്യക്തമായി പറഞ്ഞ് മനസിലാക്കിയിരുന്നു. എല്ലാം തലകുലുക്കി സമ്മതിച്ചിട്ടും ആഗ്രഹിച്ചതുപോലെ സുഖം നല്‍കാന്‍ കാമുകന്‍ കഴിയാതെ വന്നതൊടെയാണ് സാഡിക്ക് ദേഷ്യം വന്നത്.

തൃപ്തിപ്പെടുത്താത്തത് മടുത്തതിനാലാണെന്ന് സംശയം സാഡിക്ക് തോന്നി. കാമുകന്‍ വേറെ ആരുമായോ ബന്ധമുണ്ടെന്ന സംശയവും ബലപ്പെട്ടതൊടെ സാഡി പിന്നൊന്നു ആലോചിച്ചില്ല. തന്റെ തോക്കെടുത്ത് നിഷ്കരുണം കാമുകനെ വെടിവച്ചിട്ടു.

എന്നാല്‍ പരിക്കേറ്റെങ്കിലും കാമുകന് ജീവഹാനിയുണ്ടായില്ല. ഇതോടെ ആശുപത്രിയില്‍ ചികിത്സ തേടിയ കാമുകന്റെ പരാതി പ്രകാരം സാഡി പൊലീസ് പിടിയിലായി. ഇവരുടെ വിചാരണ ഉടന്‍ തന്നെ തുടങ്ങുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

മോശം സെക്സിന്റെ പേരില്‍ സാഡി മുന്‍ഭര്‍ത്താവിനുനേരെയും വെടിവച്ചിരുന്നു. കേസും വഴക്കുമൊന്നുമില്ലാത്തതിനാല്‍ അന്ന് സാഡി രക്ഷപ്പെട്ടു. ഏറെനാള്‍ ആശുപത്രിയില്‍ കഴിഞ്ഞതിനുശേഷമാണ് അദ്ദേഹം സാധാരണനിലയിലെത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :