സൗദി അറേബ്യയെ ആക്രമിക്കാന്‍ ഐ എസ് ആഹ്വാനം

ബെയ്‌റൂട്ട്‌| Last Modified വെള്ളി, 14 നവം‌ബര്‍ 2014 (11:14 IST)
സൗദി അറേബ്യയെ ആക്രമിക്കാന്‍ ഇസ്ലാമിക്‌ സ്‌റ്റേറ്റിന്റെ ആഹ്വാനം.ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന അബുബക്കര്‍ അല്‍ ബാഗ്‌ദാദിയുടേതെന്ന്‌ കരുതുന്ന ഒരു വീഡിയോ പുറത്തിറങ്ങി.17 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ടേപ്പിന്റെ
വിശ്വാസ്യത സ്‌ഥിരീകരിക്കപ്പെട്ടിട്ടില്ല.

സൗദി അറേബ്യയിലേക്ക്‌ ഐ എസിന്റെ ഖലീഫാ ഭരണം വ്യാപിപ്പിക്കണമെന്നും ജിഹാദിന്റെ അഗ്നിപര്‍വതങ്ങള്‍ സൃഷ്‌ടിക്കണമെന്നുമാണ് വീഡിയോയില്‍ ബാഗ്ദാദി ആവശ്യപ്പെടുന്നത്. ഇതുകൂടാതെ അമേരിക്കന്‍ വ്യോമാക്രമണങ്ങള്‍ പരാജയമാണെന്നും വീഡിയോയില്‍ പറയുന്നു.

നേരത്തെ വ്യോമാക്രമണത്തില്‍ ബാഗ്‌ദാദിക്ക്‌ പരുക്കേറ്റുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന് മറുപടിയായാണ് ടേപ്പ് ഭീകരരെ അനുകൂലിക്കുന്ന വെബ്‌സൈറ്റുകള്‍
ടേപ്പ്‌ പുറത്തുവിട്ടിരിക്കുന്നത്. ഭീകരര്‍ക്കെതിരെ അമേരിക്ക നടത്തുന്ന വ്യോമാക്രമണളെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :