തീവ്രവാദം പഠിപ്പിക്കാന്‍ ലാദന്‍ സ്കൂള്‍

ലണ്ടന്‍| Last Modified തിങ്കള്‍, 3 നവം‌ബര്‍ 2014 (15:30 IST)
തീവ്രവാദം പഠിപ്പിക്കാനും ഐ എസ് ഐ എസ് ഭീകരുടെ പ്രത്യേക സ്കൂള്‍. സിറിയയിലെ റഖയില്‍ ഈ സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.നഗരവാസികളെ തീവ്രവാദം പഠിപ്പിക്കാനായി
മാന്‍ബിജിലാണ് ബിന്‍ലാദന്റെ പേരില്‍ സ്കൂള്‍ തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇവിടെത്തെ അദ്ധ്യാപകര്‍ക്കാനായുള്ള വീഡിയോ ഭീരര്‍ പുറത്തുവിട്ടിരുന്നു. കുട്ടികള്‍ ഉള്‍പ്പെടെയുള്ള നിരവധിപേര്‍ക്ക് ഇവിടെ പരിശീലനം നല്‍കി വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ നടുറോഡില്‍ കുട്ടികളുള്‍പ്പെടെ നൂറുകണക്കിനുപേര്‍ നോക്കിനില്‍ക്കെ ഇറച്ചിവെട്ടുന്ന തടിയില്‍ വച്ച് മൂന്നുപേരെ പരസ്യമായി തലവെട്ടുന്നതിന്റെ ചിത്രം പുറത്തുവന്നിരുന്നു. കുറ്റാരോപിതരെ കണ്ണുമൂടിക്കെട്ടി ശിക്ഷ നടപ്പാക്കുന്ന സ്ഥലത്തുകൊണ്ടുവരികയും പിന്നീട് അവര്‍ക്കുമേല്‍ ചുമത്തപ്പെട്ട കുറ്റം പരസ്യമായി വിളിച്ചുപറഞ്ഞതിന് ശേഷം ഇറച്ചിവെട്ടുന്ന തടിയില്‍ വച്ച് വെട്ടിമാറ്റുകയായിരുന്നു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :