ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ആണവാക്രമണം നടത്തും; പേടിപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്..!

ഇസ്ലാമിക് സ്റ്റേറ്റ്, ആണവായുധം, ലോകം, ഭീകരര്‍
ചീസിനൗ| VISHNU N L| Last Modified ബുധന്‍, 7 ഒക്‌ടോബര്‍ 2015 (13:54 IST)
പശ്ചിമേഷ്യയില്‍ അശാന്തി പടര്‍ത്തിക്കൊണ്ടിരിരിക്കുന്ന ഇസ്ലാമിക് തീവ്രവാദികളായ ഇസ്ലാമിക് സ്റ്റേറ്റ് ആണവാക്രമണം നടത്തുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. ഇതിനായി ആണവ വികിരണ പദാര്‍ഥങ്ങള്‍ സംഘടിപ്പിക്കാന്‍ ഭീകരര്‍ കള്ളക്കടത്തുകാരുമായി നിരന്തരം ബന്ധപ്പെടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മിഡില്‍ ഈസ്‌റ്റേണ്‍ രാജ്യങ്ങളിലെ തീവ്രവാദികള്‍ക്ക് അണ്വായുധമെത്തിക്കാനുള്ള ശ്രമം നാലു തവണയാണ് തകര്‍ത്തത്.

ഇതിനെല്ലാം പിന്നില്‍ റഷ്യന്‍ ബന്ധമുള്ള കള്ളക്കടത്തുകാരാണ് എന്നാണ് സൂചന.
റഷ്യയുടെ കെ.ജി.ബി ഏജന്‍സിയുമായി ബന്ധമുള്ള ക്രിമിനല്‍ സംഘടനകളാണ് ഇത്തരത്തില്‍ അണ്വായുധ കടത്തിന് പിന്നില്‍. മുന്‍ സോവിയറ്റ് രാജ്യമായ മോള്‍ദോവ ആണവ സാധനങ്ങളുടെ കരിഞ്ചന്തയാക്കിയാണ് ഇവരുടെ പ്രവര്‍ത്തനമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2010ലാണ് ആദ്യ കള്ളക്കടത്ത് പിടികൂടുന്നത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഏറ്റവും ഒടുവില്‍ റേഡിയോ ആക്ടീവ് വസ്തുക്കളുടെ കള്ളക്കടത്ത് പിടികൂടിയത്. സീസിയം എന്ന മൂലകമാണ് പിടികൂടിയത്. അണുസംഖ്യ 55 ആയ മൂലകമാണ് സീസീയം. ഉയര്‍ന്ന സാന്ദ്രതയുള്ള സീസീയം, ഫോര്‍മേറ്റ് പെട്രോള്‍ ഖനനത്തില്‍ ഡ്രില്ലിംഗ് ദ്രാവകമായി ഉപയോഗിക്കുന്നു. ആണവോര്‍ജ്ജം, കാന്‍സര്‍ ചികിത്സ, ഫോട്ടോ ഇലക്ട്രിക് സെല്ലുകള്‍, വാക്വം ട്യൂബ് തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ക്കും സീസിയവും അതിന്റെ ഐസോടോപ്പുകളും സംയുക്തങ്ങളും ഉപയോഗിക്കുന്നുണ്ട്.

കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഏതാനും പേര്‍ അറസ്റ്റിലായിട്ടുണ്ട്. എന്നാല്‍ ഉന്നതര്‍ രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്. രക്ഷപ്പെട്ടവര്‍ വന്‍ തോതില്‍ ആണവ വസ്തുക്കള്‍ക്ക് കടത്തിയിട്ടുണ്ടോയെന്ന് വ്യക്തമല്ലെന്ന് മോള്‍ദോവന്‍ പോലീസ് പറയുന്നു. സോവിയറ്റ് റഷ്യയുടെ ചാരസംഘടനയായിരുന്ന കെ.ജി.ബിയുമായി ബന്ധമുണ്ടായിരുന്ന അലക്‌സാണ്ടര്‍ അഗീന്‍കോ എന്നയാളാണ് ഇടപാടിന് പിന്നില്‍. പാശ്ചാത്യ ശക്തികളുടെ ശത്രുക്കള്‍ക്ക് നല്‍കാനാണോ ഇവ കടത്തിയതെന്നും പറയാനാവില്ല. കൂട്ടക്കുരുതിക്ക് ഐ.എസ് ഇവ ഉപയോഗിക്കുമോ എന്നു വ്യക്തമല്ലെന്നും പോലീസ് പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :