ഐ‌എസിനെതിരായി ഇന്ത്യയില്‍ മുസ്ലിം പ്രതിരോധ നിര വളരുന്നു

ന്യൂഡല്‍ഹി| VISHNU N L| Last Modified ബുധന്‍, 30 സെപ്‌റ്റംബര്‍ 2015 (08:48 IST)
ഭീകരസംഘടനയായ ഇസ്ലാമി സ്റ്റേറ്റി(ഐ‌എസ്)നെതിരെ
ഇന്ത്യയിലെ മുസ്ലീം സംഘടനകള്‍ ബോധവത്കരണം തുടങ്ങി. ഡല്‍ഹി, ജോധ്‌പൂര്‍, കോഴിക്കോട്‌, ലക്‌നൗ തുടങ്ങിയ സ്ഥലങ്ങളിലാണ് ഐ‌എസിനെതിരായ കാം‌പയിനുകള്‍ക്ക് തുടക്കമായത്.

ഇസ്ലാമിക വിശ്വാസങ്ങളെ വളച്ചൊടിക്കുന്ന നയമാണ്‌ ഐ.എസിന്റേത്‌. ഇസ്ലാമിക പ്രതീകങ്ങളെയും ചരിത്രത്തെയും തെറ്റായ രീതിയില്‍ ഇവര്‍ വ്യാഖ്യാനിക്കുന്നതായും മുസ്ലീം സംഘടനകള്‍ പറയുന്നു. ജിഹാദിന്റെയും ഖിലാഫത്തിന്റെ ആവശ്യകതയെയും അര്‍ത്ഥങ്ങളെയും വളച്ചൊടിക്കുകയാണ്‌ ഐ.എസ്‌ ഭീകരര്‍. മുസ്‌ലിം ജനതയുടെ നാശത്തിനു മാത്രമേ ഇവ വഴിവയ്‌ക്കുകയുള്ളൂവെന്നും ഇവര്‍ പറയുന്നു.

ഇസ്‌ലാമിക്‌ സ്‌റ്റേറ്റ്‌ എന്ന ഭീകര സംഘടന ആയിരക്കണക്കിനു വരുന്ന നിരപരാധികളെയാണ്‌ കൊലപ്പെടുത്തുന്നതെന്ന്‌
കാം‌പയിനുകളില്‍ പങ്കെടുത്തവര്‍ മാധ്യമങ്ങളൊട് പറഞ്ഞു. ഐഎസ്‌ ഭീകരവാദത്തിനെതിരായി വിവിധ പരിപാടികള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടപ്പാക്കുന്നുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :