ലോകത്ത് തണുപ്പ് കൂടുന്നത് ഇവിടെ മാത്രം,അമ്പരന്ന് ശാസ്ത്രലോകം

വാഷിംഗ്‌ടണ്| VISHNU N L| Last Modified ചൊവ്വ, 29 സെപ്‌റ്റംബര്‍ 2015 (15:37 IST)
ലോകത്തെല്ലായിടത്തും ആഗോള തപനം മൂലം ചൂട് കൂടിക്കൊണ്ടിരിക്കുകയണെന്നാണ് പറയുന്നത്. എന്നാല്‍ ഇതിനൊരപവാദമായിലോകത്ത് രണ്ട് സ്ഥലങ്ങളുണ്ട്. അവിടെ എല്ലാ വര്‍ഷവും ചൂടിനു പകരം തണുപ്പാണ്
കൂടിവരുന്നത്. നോര്‍ത്ത് അറ്റ്ലാന്റിക്ക് സമുദ്രത്തിലെ ഗ്രീന്ലാന്റ്, ഐസ് ലാന്റ് എന്നിവയുടെ പരിസര മേഖലകളില് ക്രമാതീതമായി കടലിലെ താപനില താഴുന്നത്. ഈ പ്രദേശം കൊടും ശൈത്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

അമേരിക്കയിലെ നാഷണല് ഒഷ്യാനോ അഡ്മിനിസ്ട്രേഷന് ( എന്ഒഎഎ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണെങ്കില്‍ ഈ മേഖല അധികം വൈകാതെ മറ്റൊരു മഞ്ഞ്മലയായിത്തീരും. കഴിഞ്ഞ എട്ടുമാസത്തിനിടയില് വടക്കന് അറ്റ്ലാന്റിക്കില് ചരിത്രത്തിലെ കൂടിയ തണുപ്പാണെന്ന് ഇവരുടെ കണക്കുകള്‍ പറയുന്നു. ജനുവരി മുതല് ആഗസ്റ്റുവരെയുള്ള കണക്കുകള്‍ പ്രകാരം ഇവിടെ തണുപ്പ് ക്രമാതീതമായി ഉയരുകയാണ്.

20w-40w, 55N-60N പ്രദേശത്താണ് ഈ പ്രത്യേക പ്രതിഭാസം കാണുന്നതെന്ന് ശാസ്ത്രകാരന്മാര് പറയുന്നു. ഇത് വളരുന്നതായി സംശയിക്കുന്നതായും ഡെര്ക്ക് ഹാര്ഡിറ്റ് പറയുന്നു. ഈ മേഖലയില് കാലവസ്ഥ നിരീക്ഷണ ഉപഗ്രഹങ്ങള് ഉപയോഗിച്ച് പഠനം നടത്തുകയാണ് എന്നും ഇദ്ദേഹം സൂചിപ്പിച്ചു. അതേ സമയം കാലവസ്ഥ വ്യതിയാനം മൂലം പ്രവചിപ്പിക്കുന്ന പ്രധാന വ്യതിയാനങ്ങളില് ഒന്നാണ് അറ്റ്ലാന്റിക്കിലെ കൂടിവരുന്ന തണുപ്പ് എന്നത് പുതിയ പ്രതിഭാസത്തെ വളരെ ശ്രദ്ധയോടെ നിരീക്ഷിക്കാന് ശാസ്ത്രലോകത്തെ
ബ്
പ്രേരിപ്പിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :