500 മില്യണ്‍ ആളുകളെ കൊന്നൊടുക്കും,ആണവാക്രമണത്താല്‍ ഇന്ത്യ തകര്‍ക്കും; ഐ‌എസിന്റെ പദ്ധതികള്‍ ഇങ്ങനെ

VISHNU N L| Last Modified ബുധന്‍, 30 സെപ്‌റ്റംബര്‍ 2015 (14:39 IST)
ലോകമെമ്പാടുമുള്ള 500 മില്യണോളം വരുന്ന മുസ്ലീങ്ങളല്ലാത്തവരെ മുഴുവനും കൊന്നൊടുക്കി ലോകമാകെ ഇസ്ലാമിക് ഖിലാഫത്ത് സ്ഥാപിക്കാനാണ് ഇസ്ലാമിക് സ്റ്റേറ്റ് ശ്രമിക്കുന്നതെന്ന് വെളിപ്പെടുത്തല്‍. ഹിന്ദുക്കള്‍, യസീദികള്‍, ക്രിസ്ത്യാനികള്‍ ഷിയാകള്‍, മറ്റ് മതസ്ഥര്‍, ജനാധിപത്യ വാദികള്‍, യുക്തിവാദികള്‍, ഇസ്ലാമിലെ തന്നെ പുരോഗമന വാദികള്‍ തുടങ്ങിയവരെ മുഴുവനും ഉന്മൂലനം ചെയ്യാനാണ് ഐ‌എസ് ഇപ്പോള്‍ പരിശ്രമിക്കുന്നത്. ഐ‌എസ് ക്യാമ്പില്‍ കഴിഞ്ഞ ജര്‍മ്മന്‍ ജേര്‍ണലിസ്റ്റായ ജര്‍ഗന്‍ ടോഡഹോഫനാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

അമേരിക്കന്‍ കേന്ദ്രീകൃത വ്യവസ്ഥയ്ക്കെതിരെ ശബ്ദിക്കുന്ന ആളായതിനാല്‍ മാത്രമാണ് ഇദ്ദേഹത്തേ ഭീകരര്‍ തങ്ങളുറ്റെ പ്രദേശത്ത് കടക്കാന്‍ അനുവദിച്ചത്. ഐ‌എസ് പ്രദേശത്ത് താന്‍ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങള്‍ രേഖപ്പെടുത്തിയ തന്റെ പുസ്തകത്തിലാണ് ജര്‍ഗന്‍ ഐ‌എസിന്റെ വംശീയ ഉന്മൂലന ലക്ഷ്യം വെളിപ്പെടുത്തുന്നത്. പാശ്ചാത്യ ലോകത്തുള്ളവരേയും ഇന്ത്യക്കാരെയും ന്യൂക്ലിയര്‍ ആക്രമണത്തിലൂടെ കൊന്നൊടുക്കുകയാണത്രെ അവരുടെ ലക്ഷ്യം.

പാശ്ചാത്യ ലോകം കരുതിയതിലും സംഘടിതരും ശക്തരുമാണ്
ഐ‌എസ് എന്നാണ് ഇദ്ദേഹം നല്‍കുന്ന മുന്നറിയിപ്പ്. ലോകത്തെ കൂട്ട ഉന്മൂലനത്തിലൂറ്റെ ശുദ്ധീകരിക്കാനായി അവര്‍ പാകിസ്ഥാനില്‍ നിന്ന് ലഭിക്കുന്ന ആണവായുധം ഉഅപയോഗിക്കുമെന്നാണ് ജര്‍ഗന്‍ പറയുന്നത്. ഐ‌എസ് നേതാക്കളുമായി ഇദ്ദേഹം നടത്തിയ സംഭാഷണങ്ങളില്‍ നിന്ന് അവര്‍ ലോകത്ത് കൂട്ട വംശഹത്യയ്ക്ക് തയ്യാറെടുക്കുകയാണെന്ന് ബോധ്യമായതായി അദ്ദേഹം പറ്യുന്നു.

ഇപ്പോള്‍ പാശ്ചാത്യ ലോകം നടത്തുന്ന വ്യോമാക്രമണങ്ങള്‍ കൊണ്ടൊ യുദ്ധങ്ങള്‍ക്കൊണ്ടോ ഈ വിപത്തിനെര്‍ തടയാനാകില്ലെന്നും, ഈ യുദ്ധത്തില്‍ അവര്‍ വിജയിക്കുമെന്നും ജര്‍ഗന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇവരെ പരാജയപ്പെടുത്താനാകില്ലെന്ന് മനസിലായതൊടെ നിരാശനും ദുഖിതനുമായാണ് താന്‍ ഇവരുടെ പ്രദേശത്ത് നിന്ന് പുറത്ത് വന്നതെന്നാണ് ജര്‍ഗന്‍ പറയുന്നത്.

കൂടാതെ മറ്റ് സ്ഥലങ്ങള്‍ അതിവേഗം പിടിച്ചെടുക്കുന്നതിനായാണ് ക്രൂരമായ കൊലപാതകങ്ങളുടെ വീഡിയോകള്‍ ഇവര്‍ പുറത്തുവിടുന്നതെന്നും ജര്‍ഗന്‍ പറയുന്നു. മാത്രമല്ല ഇവരുടെ അധീന പ്രദേശങ്ങളില്‍ ജനങ്ങള്‍ കഴിയുന്നത് ഷെല്‍ ഹോളുകള്‍, ബാരക്സ് ബോക്സുകള്‍, ബോംബാക്രമണത്തില്‍ തകര്‍ന്ന വീടുകള്‍ എന്നിവയിലാണെന്നും ഐ‌എസിന്റെ സംഘടിത ശക്തിയെ തോല്പിക്കാന്‍ അറബികള്‍ക്ക് അല്ലാത മറ്റാര്‍ക്കും സാധിക്കില്ലെന്നും ജര്‍ഗന്‍ പറഞ്ഞുനിര്‍ത്തുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :