മതം മാറി ഐ‌എസില്‍ ചേരാന്‍ പദ്ധതിയിട്ട ഹിന്ദു പെണ്‍കുട്ടിയുടെ നീക്കം പിതാവ് തകര്‍ത്തു

ന്യൂഡൽഹി| VISHNU N L| Last Modified തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2015 (12:53 IST)
ഇസ്ലാമിക്‌ സ്‌റ്റേറ്റ്‌(ഐഎസ്‌) ഭീകര സംഘടനയില്‍ ചേരാനായി ഹിന്ദു പെണ്‍കുട്ടി സിറിയയിലേക്ക്‌ പോകാനായി പദ്ധതിയിട്ടതായി സൂചന. ബിരുദധാരിയായ മകള്‍ ഐ.എസില്‍ ചേരാന്‍ പോകുന്നതറിഞ്ഞ്‌ പിതാവ്‌ ദേശീയ അന്വേഷണ എജന്‍സിയോട്‌ സഹായമഭ്യര്‍ഥിച്ചതായി ഒരു പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട്‌ ചെയ്‌തു.

ഇന്ത്യൻ സേനയിൽ നിന്നും വിരമിച്ച ലഫ്റ്റനന്റ് കേണലിന്റെ മകളാണു പെൺകുട്ടി. ഡൽഹി സർവകലാശാലയിൽ നിന്നും ബിരുദമെടുത്ത പെൺകുട്ടി ബിരുദാന്തര ബിരുദം നേടാനായി ഓസ്ട്രേലിയയ്ക്കു പോയി. എന്നാല്‍ കോഴ്സ് പൂര്‍ത്തിയാക്കി തിരികെ വന്ന പെണ്‍കുട്ടിയുടെ പ്രവൃത്തികളിൽ സംശയം തോന്നിയ പിതാവ് കുട്ടിയുട്റ്റെ ലാപ്‌ടോപ് രഹസ്യമായി പരിശോധിച്ചതില്‍ നിന്നാണ് ഐ‌എസ് ബന്ധം മനസിലായത്.

ഐഎസിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നവരുമായി മകൾ ബന്ധപ്പെട്ടിട്ടുണ്ടെന്നും സിറിയയിലേക്കു പോകാൻ തീരുമാനിച്ചതായും പിതാവ് മനസ്സിലാക്കി. അദ്ദേഹം ഉടൻ തന്നെ ഇക്കാര്യം ദേശീയ അന്വേഷണ ഏജൻസിയെ (എൻഐഎ) അറിയിക്കുകയായിരുന്നു. ഓസ്‌ട്രേലിയയിലെത്തി മതം മാറിയ ശേഷം സിറിയയിലേക്ക്‌ കടക്കാനായിരുന്നു പെണ്‍കുട്ടിയുടെ പദ്ധതിയെന്നാണ്‌ റിപ്പോര്‍ട്ട്‌. ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ പെൺകുട്ടിയുമായി സംസാരിച്ചതായും റിപ്പോർട്ടുകളുണ്ട്.

ഐ‌എസിലേക്ക് ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ റിക്രൂട്ട്മെന്‍‌റ്റ് നടക്കുന്ന രാജ്യമാണ് ഓസ്ട്രേലിയ. രാജ്യത്തിന്റെ മൊത്തം ജനസംഖ്യയിൽ 2.2 ശതമാനം മുസ്‍ലിംകളാണ്. ഐഎസിൽ ചേരാനായി നിരവധി പേർ രാജ്യം വിട്ട് സിറിയയിലേക്ക് ഇപ്പോഴും പോകുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :