ന്യൂഡല്‍ഹി|
VISHNU.NL|
Last Modified വ്യാഴം, 3 ജൂലൈ 2014 (16:58 IST)
ലോകത്തെമ്പടും ഇസ്ലാമിക ഭരണം സ്ഥാപിക്കാനായി സ്ഥാപിതമായ ഐഎസ്ഐഎസ് ഭീകരില്‍ ഇന്ത്യക്കാരായ രണ്ടുപേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. തമിഴ്നാട് സ്വദേശികളായ രണ്ടുപേരാണ് ഇറാഖില്‍ സര്‍ക്കാരിനെതിരേ നടക്കുന്ന ജിഹാദില്‍ പങ്കെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഐഎസ്ഐഎസിലേക്ക് ഇന്ത്യയില്‍ നിന്ന് കൂടുതല്‍ ആളുകളെ റിക്രൂട്ട് ചെയ്യാന്‍ ഇവര്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. സെണ്ട്രല് ആഫ്രിക്കന്‍ റിപ്പബ്ലിക്കുമുതല് മ്യാന്മര് വരെയുള്ള രാജ്യങ്ങളിലെ മുസ്ലീങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പ്രതികാരം ചെയ്യുമെന്നും അതിനായിലൊകമെമ്പാടും മുസ്ലീങ്ങള്‍ ജിഹാദില്‍ പങ്കു ചേരണമെന്നും ഐഎസ്ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി ശബ്ദ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തിരുന്നു.
ഇന്ത്യയില്‍ നിന്ന് യുവാക്കളെ റിക്രുട്ട് ചെയ്യുന്നത് ഹാജാ ഫക്രുദ്ദിന്‍ ഉസ്മാന് എന്ന
ഐഎസ്ഐഎസ് ഭീകര നേതാവാണ്. ഇയാന്‍ തമിഴ്നാട്ടില്‍ ജനിച്ച് സിംഗപ്പൂരില്‍ ജോലിക്കായി പോയ ആളാണന്ന് എജന്സികന് 2013 -ല്‍ തന്നെ കണ്ടെത്തിയിരുന്നു. ഇയാള്‍ ഇറാഖിലേക്ക് കൊണ്ടുപോയ തമിഴ് സ്വദേശികളെ രഹസ്യാന്വേഷണ ഏജന്സികന് തിരിച്ചറിഞ്ഞിട്ടുണ്ട്.