കുളിക്കാനായി തടാകത്തിലിറങ്ങിയ പെൺകുട്ടിക്ക് ലഭിച്ചത് അമൂല്യ നിധി !

Sumeesh| Last Modified വെള്ളി, 5 ഒക്‌ടോബര്‍ 2018 (17:31 IST)
സ്വീഡനിലെ വിഡൊസ്റ്റോൺ തടാകത്തിൽ കുളിക്കാനിറങ്ങിയ പെൺകുട്ടിയുടെ കയ്യിൽ തടഞ്ഞത് 1500 വർഷം പഴക്കമുള്ള വാൾ. സാഗ എന്ന പെൺക്കുട്ടിയാണ് താടാകത്തിൽ കുളിക്കാൻ ഇറങ്ങിയതോടെ ലോക പ്രശസ്തയായയത്.

കുളിക്കുന്നതിനിടെ കയ്യിൽ എന്തോ തടഞ്ഞപ്പൊൾ അത് അവിടെ തന്നെ ഉപേക്ഷിക്കാനാണ് പെൺകുട്ടി കരുതിയത്, എന്നാൽ വാളിന്റെ കൂർത്ത പ്രത്യേഗ രീതിയിലുള്ള പിടി കയ്യിൽ‌പെട്ടപ്പോഴാണ് എടുക്കാൻ തീരുമാനിച്ചത്. തുടർന്ന് പെൺകുട്ടിയുടെ കുടുംബം മ്യൂസിയം ആർകിയോളജിസ്റ്റുകളെ

വിവരമറിയിക്കുകയായിരുന്നു. വീട്ടിലെത്തി സ്വീകരിച്ച മ്യൂസിയം അധികൃതർ നടത്തിയ പരിശോധനയിലാണ് വാളിന് 1500 വർഷത്തോളം പഴക്കമുള്ളതായി കണ്ടെത്തിയത്. വാൾ കണ്ടെടുത്ത തടകത്തിനു സമീപത്ത് ഖനനം നടത്താൻ ഒരുങ്ങുകയാണ് മ്യൂസിയം അധികൃതർ.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :