അടിച്ചു പിരിഞ്ഞവര്‍ വീണ്ടും ഒന്നിക്കുന്നു; ജസ്‌റ്റിന്‍ ബീബര്‍ വിവാഹിതനാകുന്നു - വധു മുന്‍‌കാമുകി

അടിച്ചു പിരിഞ്ഞവര്‍ വീണ്ടും ഒന്നിക്കുന്നു; ജസ്‌റ്റിന്‍ ബീബര്‍ വിവാഹിതനാകുന്നു - വധു മുന്‍‌കാമുകി

  Justin Bieber , Hailey Baldwin , Justin Bieber marriage , ജസ്‌റ്റിന്‍ ബീബര്‍ , ഹെയ്‌ലി ബാള്‍ഡ്‌ , ബീബര്‍ , പോപ്പ് സംഗീതം
ന്യൂയോർക്ക്| jibin| Last Modified തിങ്കള്‍, 9 ജൂലൈ 2018 (12:44 IST)
ചെറുപ്രായത്തില്‍ തന്നെ പോപ്പ് സംഗീത ലോകത്ത് അത്ഭുതം സ്രഷ്‌ടിച്ച ജസ്‌റ്റിന്‍ ബീബര്‍ വിവാഹിതനാകുന്നു. മോഡലായ ഹെയ്‌ലി ബാള്‍ഡ്‌വിനാണ് വധു.

ഹോളിവുഡ് നടനും നിർമ്മാതാവുമായ സ്റ്റീഫൻ ബാൾഡ് വിന്നിന്റെ മകളായ ഹെയ്‌ലിയുമായി പ്രണയത്തിലായിരുന്നു ബീബർ. 2016ൽ പിരിഞ്ഞ പ്രണയ ജോഡികൾ ഒരു മാസം മുമ്പാണ് വീണ്ടും ഒരുമിച്ചത്.

അതേസമയം, ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മോഡലിംഗ് രംഗത്ത് പ്രശസ്തയായ ഹെയ്‌ലി മ്യൂസിക് വിഡീയോകളിലും ടെലിവിഷൻ ഷോകളിലും അഭിനയിച്ചിട്ടുണ്ട്.

വിവാഹം സംബന്ധിച്ച വിഷയത്തില്‍ പ്രതികരിക്കാന്‍ ബീബറോ ഹെയ്‌ലിയോ ഇതുവരെ തയ്യാറായിട്ടില്ല. ഇക്കാര്യത്തില്‍ ഇരുവരും പ്രസ്‌താവന നടത്തുമെന്നാണ് പുറത്തുവരുന്നാ റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :