ഇന്ത്യയില്‍ നവജാത ശിശുക്കളെ കൊന്നൊടുക്കുന്ന സൂപ്പര്‍ബഗ് വ്യാപകം

ന്യൂയോര്‍ക്ക്| VISHNU.NL| Last Modified വെള്ളി, 5 ഡിസം‌ബര്‍ 2014 (13:31 IST)
ആന്റിബയോട്ടിക് ഔഷധ പ്രതിരോധശേഷി നേടിയ ബാക്ടീരിയ(സൂപ്പര്‍ബഗ്) മൂലമുള്ള അണുബാധ ഇന്ത്യയില്‍ വ്യാപിക്കുന്നു എന്നും ഇത് ലോകത്തിന് ഭീഷണിയാകുമെന്നും മുന്നറിയിപ്പ്. ന്യൂയോര്‍ക്ക് ടൈംസ് ദിനപത്രമാണ് ഇന്ത്യയില്‍ ഉടലെടുത്തിരിക്കുന്ന പുതിയ ആരോഗ്യ പ്രതിസന്ധി വെളിയില്‍ കൊണ്ടുവന്നത്.

സൂപ്പര്‍ബഗ് അണുബാധ മൂലം ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം 58000-ത്തിലധികം നവജാത ശിശുക്കളാണ് മരിച്ചത് എന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് ന്യൂയോര്‍ക്ക് ടൈംസിന്റേത്. സൂപ്പര്‍ബഗ് അണുബാധ വര്‍ധിച്ചുവരുന്നതായും അഞ്ച് വര്‍ഷം മുമ്പ് ഇത്തരം അണുബാധകള്‍ വിരളമായിരുന്നുവെന്നും ഇപ്പോള്‍ വിദഗ്ധചികിത്സയ്‌ക്കെത്തുന്ന കുട്ടികളില്‍ 100 ശതമാനവും ഒന്നിലധികം മരുന്നുകളോട് പ്രതിരോധശേഷി നേടിയ ബാക്ടീരിയ മൂലമുള്ള അണുബാധയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയിലെ വെള്ളത്തിലും മണ്ണിലും മൃഗങ്ങളിലും കുട്ടികളിലെ അമ്മമാരില്‍ പോലും കാണപ്പെടുന്ന ഒട്ടുമിക്ക ബാക്ടീരിയകളും ഔഷധ പ്രതിരോധ ശേഷി നേടിയതാണ് ഇതിന് കാരണമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ആന്റിബയോട്ടിക് ഔഷധങ്ങളുടെ അമിതോപയോഗം ഔഷധ പ്രതിരോധത്തിന് കാരണമാകുന്നതായി ചൂണ്ടിക്കാട്ടുന്നുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :