ഫിലിപ് നീ എന്റെ എല്ലാമായിരുന്നു; കണ്ണീരിലാഴ്ത്തി ക്ലാര്‍ക്കിന്റെ അനുസ്മരണം

 ഫിലിപ്പ് ഹ്യൂഗ്‌സ് , മൈക്കള്‍ ക്ലാര്‍ക്ക് , ഓസ്ട്രേലിയ , അനുസ്മരണം
മാക്‌സ്‌വിലെ| jibin| Last Modified ബുധന്‍, 3 ഡിസം‌ബര്‍ 2014 (17:45 IST)
ക്രിക്കറ്റ് ലോകത്തിന് മൂകമായ നിമിഷം സമ്മാനിച്ച ഓസ്ട്രേലിയന്‍ ക്രിക്കറ്റർ ഫിലിപ്പ് ഹ്യൂഗ്‌സിന് ലോകം ഇന്ന് യാത്രാമൊഴിയോതിയ വേളയില്‍ വിടപറഞ്ഞ അനുസ്മരിച്ച ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം നായകന്‍ മൈക്കള്‍ ക്ലാര്‍ക്ക് പൊട്ടിക്കരഞ്ഞു.

'' എന്റെ പ്രീയ സുഹൃത്തിന്റെ വേര്‍പാടില്‍ അനുസ്മരിച്ച് സംസാരിക്കാനുള്ള ക്ഷണം എനിക്കുള്ള ആദരവായി കാണുകയാണ്. മാക്‌സ്‌വിലെയെ കുറിച്ച് എന്നും അഭിമാനിച്ചിരുന്ന ഫിലിപ്പിന് എന്നും പ്രിയപ്പെട്ട നിങ്ങളുടെ ഓരോരുത്തരുടെയും സാന്നിധ്യത്തില്‍, അവന്റെ കുടുംബാംഗങ്ങളുടെയും, സുഹൃത്തുക്കളുടെയും, സമൂഹത്തിന്റെയും സാന്നിദ്ധ്യത്തില്‍ ഞാന്‍ അവനെ അനുസ്മരിക്കുകയാണ്.

ഫിലിപ്പ് ചെറുപ്രായത്തില്‍ തന്നെ ജീവിതത്തോടും, ക്രിക്കറ്റിനോടും അവനെ സ്നേഹിച്ച എല്ലാവരില്‍ നിന്നും അകന്നു പോയിരിക്കുന്നു. എന്നും ഓര്‍മിക്കാന്‍ ക്രിക്കറ്റിന് തന്റേതായ ഒരു മുദ്ര ചേര്‍ത്ത ശേഷമാണ് അവന്‍ പോയത്. ഈ വേര്‍പാട് മനസിനെ എന്നും നോവിക്കുന്ന മുറിവായിരിക്കും. പുഞ്ചിരി തൂകി നില്‍ക്കുന്ന മുഖം എന്നും മനസിലും മുറികളിലും നിറഞ്ഞ് നില്‍ക്കും. അത് ഞാന്‍ എന്നും പ്രതീക്ഷിക്കുകയും ചെയ്യും. കളിക്കളത്തിലോ, മുറിയില്‍ വെച്ചോ അവന്‍ എന്നെ വിളിക്കുമെന്ന് എനിക്കറിയാം. അവന്‍ വരില്ലെന്നും എന്നെ വിളിക്കില്ലെന്നും വിശ്വസിച്ചാലും അതിന് എനിക്ക് കഴിയില്ല. ആ തോന്നലും വിളിയുമാണ് ആത്മാവെങ്കില്‍ അതെന്നെ ഒരിക്കലും വിട്ടുപോകില്ലെന്നും. കൂടെ തന്നെ കാണുമെന്നും ഞാന്‍ വിശ്വസിക്കുന്നു.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി സിഡ്നി ക്രിക്കറ്റ് മൈതാനത്തിലേക്ക് ഒറ്റയ്ക്ക് നടന്ന ഞാന്‍ അവനെ ഓര്‍ത്തു. നിറഞ്ഞ ഗ്യാലറികളെ സാക്ഷ്യം വഹിച്ച് ഫിലിപ് നിരന്തരം പന്ത് അതിര്‍ത്തി കടത്തിയിരുന്ന ബൌണ്ടറിയുമെല്ലാമുള്ള അതേ മൈതാന മധ്യത്തിലേക്കാണ് ഞാന്‍ പോയത്. അവന്‍ വീണു പോയതും അവിടെ തന്നെയായിരുന്നു. ആ മണ്ണില്‍ കുറെ നേരം മുട്ടു കുത്തിയിരുന്നു. ആ പിച്ചിനെ സ്പര്‍ശിച്ചു. അവിടെ എനിക്കൊപ്പം അവനുമുണ്ടായിരുന്നു, എന്റെ ഫിലിപ്... ''.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :