റിയാദ്|
സജിത്ത്|
Last Modified വെള്ളി, 16 സെപ്റ്റംബര്‍ 2016 (16:53 IST)
സൌദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു.
ആലപ്പുഴ കായംകുളം സ്വദേശി എന്‍ ഓമനക്കുട്ടന്(45), തൃശൂര്‍ കുന്നംകുളം കൊട്ടിലിങ്കത്ത് തിലകന്(48)എന്നിവരാണ് മരിച്ചത്. റിയാദിനടുത്തു മറാത്ത് ദുര്‍മ റോഡില്‍ ഇവര്‍ സഞ്ചരിച്ച പ്രാഡോ ജീപ്പ് ടയര്‍ പൊട്ടി സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചാണ് അപകടം നടന്നത്.
മരിച്ച രണ്ട് പേരും ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ്. ദുര്‍മയിലെ സൌദി ഇലക്ട്രിക്കല്‍ കമ്പനിയുടെ സൈറ്റില്‍ അറ്റകുറ്റപ്പണിക്ക് പോയ ശേഷം തിരിച്ചുവരുമ്പോഴാണ് ഈ ദുരന്തം സംഭവിച്ചത്. ഇരുവരുടേയും മൃതദേഹങ്ങള്‍ മറാത്ത് ആശുപത്രിയി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.