നടി മിത്ര കുര്യന്‍റെ കാറില്‍ ബസിടിച്ചു; മിത്ര മര്‍ദ്ദിച്ചെന്ന് ആരോപിച്ച് ബസ് ഡ്രൈവര്‍ ആ‍ശുപത്രിയില്‍

നടി മിത്ര കുര്യന്‍ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് ബസ് ഡ്രൈവര്‍ ആശുപത്രിയില്‍

Mithra Kurien, Siddique, Dileep, Asin, Bus, Car, Accident, Police,  മിത്ര കുര്യന്‍, സിദ്ദിക്ക്, ദിലീപ്, അസിന്‍, ബസ്, കാര്‍, അപകടം, പൊലീസ്
Last Modified തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2016 (13:53 IST)
നടി മിത്ര കുര്യന്‍ ഓടിച്ച കാറില്‍ കെ എസ് ആര്‍ ടി സി ബസ് ഉരസി. ഈ കാരണം പറഞ്ഞ് തങ്ങളെ നടി ബസ് സ്റ്റാന്‍ഡില്‍ അതിക്രമിച്ചുകയറി മര്‍ദ്ദിച്ചെന്ന് ബസിന്‍റെ ഡ്രൈവറും കണ്‍‌ട്രോളിംഗ് ഇന്‍സ്പെക്ടറും പരാതി നല്‍കി. മര്‍ദ്ദനമേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി.

പെരുമ്പാവൂര്‍ ബസ് സ്റ്റാന്‍ഡിലാണ് സംഭവം. തന്‍റെ കാറില്‍ ഉരസിയിട്ട് നിര്‍ത്താതെ പോയ ബസിനെ മിത്ര കുര്യന്‍ കാറില്‍ പിന്തുടര്‍ന്നെത്തുകയായിരുന്നു.

എന്നാല്‍ കാറില്‍ ഇടിച്ചിട്ടും കെ എസ് ആര്‍ ടി സി ബസ് നിര്‍ത്താതെ പോയെന്നും തന്‍റെ കാറിന് നാശനഷ്ടം സംഭവിച്ചെന്നും മിത്ര കുര്യനും പൊലീസില്‍ പരാതി നല്‍കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :