യുഎസില്‍ വംശീയാധിക്രമം: ഇന്ത്യൻ എഞ്ചിനീയർ വെടിയേറ്റു മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരുക്ക്

അമേരിക്കയിൽ ഇന്ത്യക്കാരനെ വെടിവച്ചു കൊലപ്പെടുത്തി

indian shot dea, kansas, us, murder, വാഷിങ്​ടൺ, അമേരിക്ക, യുഎസ്, കൊലപാതകം, മരണം, ഹൈദരാബാദ്
വാഷിങ്​ടൺ| സജിത്ത്| Last Modified വെള്ളി, 24 ഫെബ്രുവരി 2017 (10:48 IST)
അമേരിക്കയില്‍ ഇന്ത്യൻ പൗരനായ എൻജിനിയറെ വെടിവച്ചു കൊലപ്പെടുത്തി. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരുക്കേറ്റു. ഹൈദരാബാദ്​ സ്വദേശിയായ ശ്രീനിവാസ്​ കചിഭോട്​ലയാണ്​ മരിച്ചത്​.

‘എന്റെ രാജ്യത്തുനിന്ന് പുറത്തുപോകൂ’ എന്ന് ആക്രോശിച്ചുകൊണ്ടാണ് യുഎസ് പൗരനായ ഒരാൾ ഇയാളെ വെടിവെച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇയാളുടെ സുഹൃത്ത് അലോക് മഡസാനിയും യുഎസ് പൗരനായ ഇയാൻ ഗ്രില്ലോട്ടും ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്.

ആദം പുരിന്റാന്‍ എന്ന 51കാരനായ നാവികോദ്യോഗസ്​ഥനാണ് അക്രമി. ഇയാളെ പൊലീസ്​ അറസ്​റ്റ്​ ചെയ്തു. മരിച്ച ശ്രീനിവാസ്​ ഒലാതെയിലെ ഗാർമിൺ കമ്പനിയിൽ വ്യോമയാന എഞ്ചിനീയറായി ജോലി ചെയ്യുകയാണ്​.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :