ഇത് ക്ലാസോ മാസോ? ഇന്നസെന്റ് തകർത്തു, മമ്മൂട്ടി ഒന്നുമറിഞ്ഞില്ല!

മമ്മൂട്ടി തിരക്കിലാണ്! ഇന്നസെന്റ് പൊളി ലുക്കിലും!

aparna shaji| Last Modified വെള്ളി, 24 ഫെബ്രുവരി 2017 (10:05 IST)
സിനിമാ താരങ്ങളുടെ കൂടുവിട്ട് കൂടുമാറ്റം സ്വാഭാവികമാണ്. ഓരോ കഥാപാത്രത്തിനും വേണ്ടി നടന്മാർ ചെയ്യുന്ന മേക്കോ‌വർ എപോഴും ശ്രദ്ധയാകർഷിക്കാറുണ്ട്. ജഗതി ശ്രീകുമാർ, മമ്മൂട്ടി, അജു വർഗീസ് ഇവരുടെയെല്ലാം മേക്കോ‌വർ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് സ്റ്റൈലിഷായി കടന്നുവന്നിരിക്കുകയാണ് നടൻ ഇന്നസെന്റ്.

പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലുള്ള ഫോട്ടോയാണ് ഇന്നസെന്റ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. നീല ടീ ഷര്‍ട്ടും ഹാഷ് കളറും പാന്റും ഒപ്പം വെളുത്ത ഷൂവും ധരിച്ച് കണ്ണടയും വേച്ച് പോക്കറ്റില്‍ കൈയ്യിട്ട് നില്‍ക്കുന്ന ഫോട്ടോ ഇതിനോടകം തന്നെ നവമാധ്യമങ്ങളിലൂടെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. ലാപ്‌ടോപ്പം മടിയില്‍ വെച്ചിരിക്കുന്ന മമ്മൂട്ടിയോടൊപ്പം ഇരിക്കുന്ന ഫോട്ടോയും ഇന്നസെന്റ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫോട്ടോ എടുക്കുന്നതൊന്നും അറിയാത്ത രീതിയിലാണ് മമ്മൂട്ടിയുടെ ഇരിപ്പ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :