മകന്‍ വെടിയുതിര്‍ത്തു; അമ്മ ഓടി രക്ഷപ്പെട്ടു, പിതാവ് കൊല്ലപ്പെട്ടു - യുവാവ് ഒളിവിലെന്ന് പൊലീസ്

 indian native , father , police , പൊലീസ് , കോടതി , അമേരിക്ക
ഫിലഡൽഫിയ| Last Modified ചൊവ്വ, 6 ഓഗസ്റ്റ് 2019 (17:04 IST)
അമേരിക്കയില്‍ ഇന്ത്യൻ വംശജനായ പിതാവിനെ മകന്‍ വെടിവച്ചു കൊന്നു. മഹേന്ദ്ര ബി പഞ്ചറൊളിയ (60) എന്നയാളാണ് കൊല്ലപ്പെട്ടത്. വെടിവയ്പ്പ് നടത്തിയ മകന്‍ സോഹൻ ഒളിവിലാണ്. മാതാവിന് നേര്‍ക്കും പ്രതി വെടിവച്ചു.

യു എസിലെ നോർത്ത് ഈസ്റ്റ് ഫിലഡൽഫിയയിലെ ബെസെൽറ്റണിലാണ് സംഭവം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സംഭവദിവസം രാത്രി വീട്ടില്‍ ടീവി കണ്ടു കൊണ്ടിരിക്കുകയായിരുന്നു പിതാവും മാതാവും. ഈ സമയം കൈവശം സൂക്ഷിച്ചിരുന്ന തോക്കുമായി മുറിയിലേക്ക് കടന്നുവന്ന സോഹൻ പിതാവിനു നേരെ വെടിയുതിര്‍ത്തു. തുടര്‍ച്ചയായി വെടിയുതിര്‍ത്തതോടെ മാതാവ് വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.

കൊല നടത്തിയ ശേഷം തോക്കുമായി സോഹന്‍ രക്ഷപ്പെട്ടു. ഇയാള്‍ മനോരോഗത്തിനുടമയാണെന്നും
മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും പൊലീസ് പറഞ്ഞു. സോഹന്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :