ആൺസുഹൃത്തിനെ ആക്രമിച്ച് വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ഗുണ്ടാ നേതാവ് അറസ്‌റ്റില്‍

ചെന്നൈ| Last Modified ചൊവ്വ, 6 ഓഗസ്റ്റ് 2019 (15:38 IST)
ആൺസുഹൃത്തിനെ ആക്രമിച്ച് വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ഗുണ്ട അറസ്‌റ്റില്‍. വാഴവാന്തൻകോട്ട സ്വദേശിയായ മണികണ്ഠനെയാണ് (32) പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസമായിരുന്നു കേസിന് ആസ്‌പദമായ സംഭവം. സുഹൃത്തിനൊപ്പം സിനിമ കാണാൻ പോയ പെണ്‍കുട്ടിക്ക് ഹോസ്‌റ്റലില്‍ കയറാന്‍ കഴിഞ്ഞില്ല. ഇതോടെ ഇരുവരും ബസ്‌സ്‌റ്റാന്‍ഡിലേക്ക് പോയി.

ഈ സമയം എത്തിയ മണികണ്ഠന്‍ യുവാവിനെയും പെണ്‍കുട്ടിയും ചോദ്യം ചെയ്‌തു. തമിഴ്‌നാട് പോലീസിലെ ഹോം ഗാർഡാണെന്ന് പറഞ്ഞായിരുന്നു ചോദ്യം ചെയ്യല്‍. ഇയാളെ മറികടന്ന് പൊകാന്‍ ശ്രമിക്കുന്നതിനിടെ സുഹൃത്തിനെ പ്രതി മര്‍ദ്ദിച്ചു.

ഭയന്നു പോയ യുവാവിനെ തള്ളിമാറ്റിയ ശേഷം പൊലീസ് സ്‌റ്റേഷനില്‍ എത്തിക്കാമെന്ന വ്യാജേനെ പെണ്‍കുട്ടിയെ പ്രതി ബൈക്കില്‍ കയറ്റി കൊണ്ടു പോയി. യാത്രയ്‌ക്കിടെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ ബൈക്ക് നിര്‍ത്തി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. അതിനു ശേഷം ബസ്‌ സ്‌റ്റാന്‍ഡില്‍ എത്തിച്ചു.

പീഡനവിവരം പെണ്‍കുട്ടി മാതാപിതാക്കളെ അറിയിച്ചു. ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് ഞായറാഴ്ച രാത്രിയിൽ മണികണ്ഠനെ അറസ്റ്റ് ചെയ്‌തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :