ശ്രീറാമിനെ രക്ഷപെടുത്താൻ വഫ ഉന്നതങ്ങളിൽ സ്വാധീനം ചെലുത്തി; ഊമക്കത്തിൽ പറയുന്നതിങ്ങനെ

Last Updated: ചൊവ്വ, 6 ഓഗസ്റ്റ് 2019 (15:17 IST)
മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമനെ കേസിൽ നിന്നും രക്ഷപ്പെടുത്താൻ കൂടെയുണ്ടായിരുന്നു സുഹൃത്ത് ശ്രമിച്ചിരുന്നതായി റിപ്പോർട്ടുകൾ. ഇതിനായി വഫ പല ഉന്നതരേയും കണ്ടതായി ഊമക്കത്ത് പ്രചരിക്കുന്നുണ്ട്.

ആരോഗ്യവകുപ്പില്‍ നിന്ന് അടുത്തിടെ വിരമിച്ച ഉന്നതോദ്യോഗസ്ഥന്‍ ശ്രീറാമിന് വേണ്ടി ഇടപെട്ടുയെന്നാണ് ആരോപണം. ടൈംസ് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ബ്യൂറോയില്‍ ലഭിച്ച കത്താണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ ഐഎഎസ് ഉന്നതരും ആരോഗ്യ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് നീക്കം നടത്തിയതായിട്ടാണ് ഊമകത്തില്‍ പറയുന്നത്.
അടുത്തിടെ വിരമിച്ച മുന്‍ ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയാണ് വഫയ്ക്കും ശ്രീറാമിനും വേണ്ടി വഴിവിട്ട നീക്കങ്ങള്‍ നടത്തിയതെന്നാണ് കത്തില്‍ ആരോപിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :