കോഹ്‌ലിയോടുള്ള സ്‌നേഹം അതിരുവിട്ടു; ഇന്ത്യന്‍ പതാക ഉയര്‍ത്തിയ യുവാവ് പാകിസ്ഥാനില്‍ അറസ്‌‌റ്റില്‍

 ഇന്ത്യൻ പതാക , വിരാട് കോഹ്‌ലി , ടീം ഇന്ത്യ , പൊലീസ് , ഉമർ ദ്രാസ്
ലഹോർ| jibin| Last Modified ബുധന്‍, 27 ജനുവരി 2016 (16:25 IST)
ഇന്ത്യന്‍ ടെസ്‌റ്റ് നായകന്‍ വിരാട് കോഹ്‌ലിയോടുള്ള ആരാധന തലയ്‌ക്കു പിടിച്ച് വീട്ടിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തിയ യുവാവിനെ അറസ്‌റ്റു ചെയ്‌തു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഒക്കാറ ജില്ലയലെ ഉമർ ദ്രാസിനെയാണ് ക്രമസമാധാന പാലനം മുൻനിർത്തി അറസ്‌റ്റ് ചെയ്‌തത്. ഇയാളുടെ വീട്ടില്‍ നിന്ന് ഇന്ത്യന്‍ പതാക കണ്ടെത്തുകയും ചെയ്‌തു.

ഉമർ വീട്ടില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയതായി സമീപവാസികള്‍ പരാതി നല്‍കിയതോടെയാണ് പൊലീസ് വീട്ടില്‍ എത്തിയത്. പൊലീസ് നടത്തിയ പരിശേധനയില്‍ കണ്ടെത്തുക കൂടി ചെയ്‌തതോടെ യുവാവിനെ പൊലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷം ഉമറിനെ കസ്റ്റഡിയിൽ വിട്ടു.

അറിവില്ലായ്‌മ കൊണ്ടാണ് ഉമർ പതാക സൂക്ഷിച്ചതും ഉയര്‍ത്തിയതുമെന്ന് ഉമർ പറഞ്ഞു. ഇന്ത്യന്‍ ടീമിനെയും വിരാട് കോഹ്‌ലിയേയും ഇഷ്‌ടപ്പെടുന്ന താന്‍ ചെയ്‌തത് തെറ്റാണെന്ന് അറിയില്ലായിരുന്നു. സംഭവിച്ച തെറ്റ് പൊറുക്കണമെന്നും ഉമർ പ്രതികരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :