ഇന്ത്യ- പാക് ചര്‍ച്ച റദ്ദാക്കിയത് നിരാശാജനകമെന്ന് യുഎസ്

വാഷിങ്ടൺ| VISHNU N L| Last Modified ഞായര്‍, 23 ഓഗസ്റ്റ് 2015 (10:20 IST)
ഇന്ത്യ-പാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ (എൻഎസ്എ) ചർച്ച റദ്ദാക്കിയ നടപടി നിരാശാജനകമെന്ന് യുഎസ് അഭിപ്രായപ്പെട്ടു.ഇരു രാജ്യങ്ങളുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം വിളിക്കാൻ തീരുമാനിച്ച കാര്യം യുഎസ് സ്വാഗതം ചെയ്തതാണ്. എന്നാൽ അതിൽ നിന്നുള്ള പിൻമാറ്റം നിരാശാജനകമാണെന്നും യുഎസ് വക്താവ് ജോൺ കിർബെ പറഞ്ഞു.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫും റഷ്യയിലെ ഉഫയിൽ വന്നപ്പോൾ പരസ്പരം കാണിച്ച കൂട്ടായ പ്രവർത്തനം പ്രോത്സാഹിപ്പിക്കേണ്ടതാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ചർച്ചകൾ വേഗത്തിൽ പുനഃരാരംഭിക്കാൻ എല്ലാ പ്രോത്സാഹനവും യുഎസ് നൽകുമെന്നും ജോൺ കിർബെ കൂട്ടിച്ചേർത്തു.

ഇന്നു നടക്കേണ്ടിയിരുന്ന ഇന്ത്യാ – പാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ (എൻഎസ്എ) തമ്മിലുള്ള ചർച്ചയിൽ നിന്നു ഇന്നലെ അർധരാത്രിയാണ് പാക്കിസ്ഥാൻ പിന്മാറിയത് കശ്മീർ വിഘടനവാദികളായ ഹുറീയത് നേതാക്കളുമായി പാക്ക് സുരക്ഷാ ഉപദേഷ്ടാവ് ചർച്ച നടത്താൻ പാടില്ലെന്നും ഇന്ത്യാ – പാക്ക് ചർച്ചയിൽ കശ്മീർ വിഷയം ഉന്നയിക്കാനാകില്ലെന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് പിന്മാറ്റം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :