ഇന്ത്യ- പാക് ബന്ധത്തിന്റെ വിശ്വാസ്യത കുറഞ്ഞു, മെച്ചപ്പെട്ട രീതിയിലേക്ക് മാറണം; പാകിസ്താന്‍

പാകിസ്താനും ഇന്ത്യയും തമ്മില്‍ ഉണ്ടായിരുന്ന ബന്ധത്തില്‍ വിശ്വാസകുറവ് ഉണ്ടാകുന്നുവെന്ന് പാകിസ്താന്‍ വ്യക്തമാക്കി. ഇരു രാജ്യങ്ങളും ഒത്തൊരുമയോടെ നിലനില്‍ക്കണമെങ്കില്‍ പരസ്പരം വിശ്വാസം വളര്‍ത്തിയെടുക്കണമെന്ന് പാകിസ്‌താന്‍ വിദേശകാര്യ സെക്രട്ടറി അസീസ്‌ അഹമ

ഇസ്ലാമാബാദ്| aparna shaji| Last Modified ഞായര്‍, 8 മെയ് 2016 (13:53 IST)
പാകിസ്താനും ഇന്ത്യയും തമ്മില്‍ ഉണ്ടായിരുന്ന ബന്ധത്തില്‍ വിശ്വാസകുറവ് ഉണ്ടാകുന്നുവെന്ന് പാകിസ്താന്‍ വ്യക്തമാക്കി. ഇരു രാജ്യങ്ങളും ഒത്തൊരുമയോടെ നിലനില്‍ക്കണമെങ്കില്‍ പരസ്പരം വിശ്വാസം വളര്‍ത്തിയെടുക്കണമെന്ന് പാകിസ്‌താന്‍ വിദേശകാര്യ സെക്രട്ടറി അസീസ്‌ അഹമ്മദ്‌ ചൗധരി പറഞ്ഞു.

രാജ്യങ്ങള്‍ തമ്മില്‍ ബന്ധം നിലനിര്‍ത്തണമെങ്കില്‍ അതിന്റെ അടിത്തറ വിശ്വാസമാകണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള വിശ്വാസത്തില്‍ കുറവുണ്ടെന്നും ഇത്‌ മാറിക്കഴിഞ്ഞാല്‍ ഇന്ത്യാ പാക്‌ ബന്ധം മെച്ചപ്പെട്ട രീതിയിലാവുമെന്നും പാകിസ്താന്‍ അറിയിച്ചു.

ഇന്ത്യയുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ പുനരാരംഭിക്കുവാന്‍ എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഉഭയകക്ഷി ചര്‍ച്ചയില്‍ കാശ്മീര്‍ ആയിരിക്കും പ്രധാന ചര്‍ച്ചാ വിഷയമെന്നും പാക് വിദേശകാര്യ സെക്രട്ടറി അറിയിച്ചു. പാകിസ്‌താന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നുവെന്നതിന്റെ തെളിവാണ്‌ ഇന്ത്യന്‍ ചാരനെ പാകിസ്‌താന്‍ പിടികൂടിയതെന്നും അദ്ദേഹം പറഞ്ഞു.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :